കേരളം

kerala

ETV Bharat / sitara

'അമ്മയുടെ മകള്‍ തന്നെ'; സിത്താരയെ പാട്ടുപഠിപ്പിച്ച് സായൂ! - സിത്താര കൃഷ്ണകുമാര്‍

ഗായക സിത്താര കൃഷ്ണകുമാറിനെ മകള്‍ സാവന്‍ ഋതു പാട്ട് പഠിപ്പിക്കുന്നതിന്‍റെ വീഡിയോയാണ് കഴിഞ്ഞ ദിവസം സിത്താര തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

sitara  singer sithara krishnakumar Daughter saavan rithu teaching song  സിത്താരയെ പാട്ടുപഠിപ്പിച്ച് സായൂ  sithara krishnakumar  sithara krishnakumar daughter saavan rithu  singer sithara krishnakumar  ഗായിക സിത്താര കൃഷ്ണകുമാര്‍  സിത്താര കൃഷ്ണകുമാര്‍  സിത്താരയുടെ മകള്‍ സാവന്‍ ഋതു
'അമ്മയുടെ മകള്‍ തന്നെ'; സിത്താരയെ പാട്ടുപഠിപ്പിച്ച് സായൂ!

By

Published : Jan 31, 2020, 12:34 PM IST

ഗായിക സിത്താര കൃഷ്ണകുമാറിനെപ്പോലെ തന്നെ മകള്‍ സാവന്‍ ഋതുവും നല്ല ഗായികയാണ്. ചെറുപ്രായത്തില്‍ തന്നെ സ്വരശുദ്ധിയോടെ മനോഹരമായി ഗാനങ്ങള്‍ ആലപിക്കുന്ന സായൂ എന്ന് വിളിപ്പേരുള്ള സാവന്‍ ഋതുവിന്‍റെ വീഡിയോകള്‍ മുമ്പും സിത്താര പങ്കുവെച്ചിട്ടുണ്ട്. ഉയരെ സിനിമയിലെ 'നീ മുകിലോ', മധുരരാജയിലെ 'മോഹമുന്തിരി' എന്നിവയൊക്കെ സിതാരയോടൊപ്പം പാടി മകളും ആരാധകരുടെ പ്രശംസ നേടിയിട്ടുണ്ട്. മകള്‍ തന്നെ പാട്ട് പഠിപ്പിക്കുന്നതിന്‍റെ രസകരമായ വീഡിയോ സിത്താരയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

'പമ്പയാറിന്‍ പനിനീര്‍ക്കടവില്‍' എന്ന് തുടങ്ങുന്ന പാട്ടാണ് സാവന്‍ അമ്മയെക്കൊണ്ട് പാടിക്കുന്നത്. ആദ്യവരി അമ്മ പാടിയപ്പോഴുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടുന്ന സാവനേയും വീഡിയോയില്‍ കാണാം. 1971ല്‍ പുറത്തിറങ്ങിയ 'മുത്തശ്ശി' എന്ന ചിത്രത്തിനുവേണ്ടി വി.ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ഗാനമാണ് പമ്പയാറില്‍ പനിനീര്‍ക്കടവിലെന്നത്. ഈ ഗാനം രചിച്ചിരിക്കുന്നത് പി.ഭാസ്‌കരനും പാടിയത് എസ്.ജാനകിയുമാണ്.

പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം രണ്ടായിരത്തോളം ലൈക്കുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. നിരവധിപേര്‍ വീഡിയോ ഷെയറും ചെയ്തിട്ടുണ്ട്. അമ്മക്കൊപ്പം മനോഹരമായി ഗാനം ആലപിക്കുന്ന സാവനെ അഭിനന്ദിച്ചും നിരവധിപേര്‍ എത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details