കേരളം

kerala

By

Published : Mar 11, 2021, 11:26 AM IST

ETV Bharat / sitara

'ചിയാന്‍ 60' നായിക സിമ്രാന്‍, സന്തോഷം പങ്കുവെച്ച് താരം

നേരത്തെ ഗൗതം മേനോന്‍റെ ധ്രുവ നച്ചത്തിരത്തിലും വിക്രത്തിന്‍റെ നായിക സിമ്രാന്‍ തന്നെയായിരുന്നു. കാര്‍ത്തിക സുബ്ബരാജാണ് ചിയാന്‍ 60 സംവിധാനം ചെയ്യുന്നത്

Simran is teams up with Chiyaan Vikram and Dhruv for Chiyaan 60  'ചിയാന്‍ 60  സിമ്രാന്‍ വിക്രം സിനിമകള്‍  സിമ്രാന്‍ വാര്‍ത്തകള്‍  Simran is teams up with Chiyaan Vikram  വിക്രം കാര്‍ത്തിക് സുബ്ബരാജ് സിനിമകള്‍  ചിയാന്‍ 60
'ചിയാന്‍ 60' നായിക സിമ്രാന്‍, സന്തോഷം പങ്കുവെച്ച് താരം

തൊണ്ണൂറുകളില്‍ തെന്നിന്ത്യ അടക്കി വാണിരുന്ന യുവനടിമാരില്‍ ഒരാളായിരുന്ന സിമ്രാന്‍ വീണ്ടും സജീവമായി തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. രണ്ടാം വരവില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെയും സിമ്രാന്‍ സമ്മാനിച്ചു. ഇനി താരം ബിഗ് സ്ക്രീനില്‍ എത്താന്‍ പോകുന്നത് നടന്‍ വിക്രത്തിനൊപ്പമാണ്. ചിയാന്‍ 60ല്‍ ഒരു കേന്ദ്രകഥാപാത്രമാകുന്നത് സിമ്രാന്‍ ആണ്. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. നേരത്തെ ഗൗതം മേനോന്‍റെ ധ്രുവ നച്ചത്തിരത്തിലും വിക്രത്തിന്‍റെ നായിക സിമ്രാന്‍ തന്നെയായിരുന്നു. തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ച്‌ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകരും.

ചിയാന്‍ 60 ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ കൂടിയാണ്. ചിത്രത്തില്‍ വിക്രമിനൊപ്പം മകന്‍ ധ്രുവും അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിയാന്‍ 60ക്ക് ഉണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി ഭോജന്‍ ആണ് മറ്റൊരു നായിക. സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിനൊപ്പം സിമ്രാന്‍റെ മൂന്നാമത്തെ സിനിമയാണ് ചിയാന്‍ 60. നേരത്തെ പേട്ടയിലും പാവകഥൈകളിലും കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ സിമ്രാന്‍ അഭിനയിച്ചിരുന്നു.

ABOUT THE AUTHOR

...view details