കേരളം

kerala

By

Published : Dec 19, 2019, 8:24 PM IST

ETV Bharat / sitara

മെഗാസ്റ്റാറിന്‍റെ താണ്ഡവം; ഷൈലോക്ക് ടീസറെത്തി

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്

shylock teaser  മെഗാസ്റ്റാറിന്‍റെ താണ്ഡവം; ഷൈലോക്ക് ടീസറെത്തി  ഷൈലോക്ക് ടീസറെത്തി  ഷൈലോക്ക്  അജയ് വാസുദേവ്  മമ്മൂട്ടി  Shylock Official Teaser  Mammootty  Ajai Vasudev  Gopi Sundar  Goodwill Entertainments
മെഗാസ്റ്റാറിന്‍റെ താണ്ഡവം; ഷൈലോക്ക് ടീസറെത്തി

വീണ്ടും എത്തുകയാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അത്യുഗ്രന്‍ പ്രകടനങ്ങളുമായി ഒരു മാസ് എന്‍റര്‍ടെയ്നര്‍. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്കിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധകര്‍ക്ക് വലിയ ആകാംഷയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ പോസ്റ്ററുകളും ഒരു മാസ് എന്‍റര്‍ടെയ്നര്‍ വരുന്നുണ്ടെന്ന സൂചന നല്‍കി. ആക്ഷന്‍രംഗങ്ങളും മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ഒരു മിനിറ്റും നാല്‍പ്പത്തഞ്ച് സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ടീസര്‍ റിലീസ് ചെയ്തത്.

ഒരു പലിശക്കാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മീനയാണ് ചിത്രത്തില്‍ നായിക. ഗോപി സുന്ദറാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ബിബിന്‍ ജോര്‍ജ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് നിര്‍മാണം.

ABOUT THE AUTHOR

...view details