ദിലീപ്-അനുസിത്താര കോമ്പോയില്‍ ശുഭരാത്രിയിലെ മനോഹര പ്രണയ ഗാനം - ശുഭരാത്രി
'അനുരാഗ കിളിവാതില്‍' എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്
കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം തീയേറ്ററുകളിലെത്തിയ ജനപ്രിയ നായകന്‍ ദിലീപ് ചിത്രം ശുഭരാത്രിയിലെ പ്രണയ ഗാനം പുറത്തിറങ്ങി. അനുരാഗ കിളിവാതില്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിലീപ്- അനുസിത്താര കോമ്പിനേഷന്‍ മികച്ചതാണെന്നാണ് വീഡിയോ കണ്ട ആരാധകര്‍ കുറിച്ചത്. വ്യാസന്‍ കെ പി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുസിത്താരയാണ് നായിക. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.