എറണാകുളം: കൊവിഡിനെ തുടർന്ന് നിർത്തി വച്ച സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇൻഡോർ ചിത്രീകരണം കൊച്ചിയിൽ തുടങ്ങിയത്. തെർമൽ സ്‌കാനിങ് ഉപയോഗിച്ച് പരിശോധന നടത്തിയും സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയുമാണ് താരങ്ങൾ ഉൾപ്പെടെ ഷൂട്ടിങ്ങിൽ പങ്കെടുത്തത്. പൂർത്തിയാകാതെ മുടങ്ങി കിടക്കുന്ന സിനിമകളുടെ ഇൻഡോർ ഷൂട്ടിങ്ങ് ആണ് ആദ്യം നടക്കുക. ചില സിനിമകളുടെ തിരക്കഥയിൽ ഉൾപ്പടെ ചെറിയ മാറ്റങ്ങൾ വരുത്തി ചിത്രീകരണം പൂർത്തിയാക്കും. ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന, കൊവിഡിനെ തുടർന്ന് നിർത്തി വെച്ച 'സുനാമി' എന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളാണ് ഇന്ന് കൊച്ചിയിൽ നിർമാണം ആരംഭിച്ചത്. രണ്ടു മാസത്തിനു ശേഷം ചിത്രീകരണത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം താരങ്ങളും അണിയറ പ്രവർത്തകരും പങ്കുവെച്ചു.
കൊവിഡിൽ നിർത്തിവച്ച മലയാള സിനിമകളുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു - lal film restarted
ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളാണ് ഇന്ന് കൊച്ചിയിൽ നിർമാണം ആരംഭിച്ചത്.
മലയാള സിനിമകളുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു
പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അലന്‍ ആന്‍റണി നിർമിക്കുന്ന സുനാമിയിൽ ബാലു വർഗീസ്, അജു വർഗീസ്, മുകേഷ്, ഇന്നസെന്‍റ്, സിനോജ് വർഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ലാല്‍ ആണ്. അലക്‌സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം നിർവഹിക്കുന്നു.
Last Updated : Jun 15, 2020, 5:08 PM IST