എത്ര താര ജോഡികള്‍ സ്ക്രീനില്‍ വന്നാലും ആരാധകര്‍ക്ക് മലയാള സിനിമയുടെ ഭാഗ്യജോഡിയെന്നും മോഹന്‍ലാലും ശോഭനയുമായിരിക്കും. അതിന് കാരണം മറ്റൊന്നുമല്ല. അത്രക്ക് ഹിറ്റുകള്‍ ഈ ജോഡിയുടെ കെമിസ്‌ട്രിയില്‍ പിറന്നുവെന്നത് തന്നെയാണ്. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, നാടോടിക്കാറ്റ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ജോഡി ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ശോഭന പങ്കുവെച്ചതോടെ വീണ്ടും മാണിക്യനും കാര്‍ത്തുമ്പിയും ബോബിയും നീനയുമെല്ലാം തൊണ്ണൂറുകളുടെ ഓര്‍മകളിലേക്ക് മലയാളികളെ തിരികെ എത്തിച്ചു. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ പകര്‍ത്തിയ മോഹന്‍ലാലിെനാപ്പമുള്ള ചിത്രമാണ് ശോഭന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം 'മാണിക്യനും കാര്‍ത്തുമ്പിയും' ഒരു ഫ്രെയിമില്‍ - ശോഭന
തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ പകര്‍ത്തിയ മോഹന്‍ലാലിനാെപ്പമുള്ള ചിത്രമാണ് ശോഭന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
വര്‍ഷങ്ങള്‍ക്ക് ശേഷം 'മാണിക്യനും കാര്‍ത്തുമ്പിയും' ഒരു ഫ്രെയിമില്‍
'മുപ്പത്തിയാറ് വര്‍ഷമായുള്ള സുഹൃത്ത്, അമ്പത്തഞ്ച് സിനിമകളിലെ എന്‍റെ നായകന്‍, ശ്രീ മോഹന്‍ലാല്‍ ' എന്നായിരുന്നു ഫോട്ടോക്ക് താഴെ ശോഭന കുറിച്ചത്. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാളത്തിന്‍റെ ഭാഗ്യജോഡിയായി തിളങ്ങിയിരുന്ന താരങ്ങള്‍ വീണ്ടും ഒന്നിച്ചെത്തിയപ്പോള്‍ ആരാധകരിലും ആവേശമായി. സാഗര്‍ ഏലിയാസ് ജാക്കിയാണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.