എറണാകുളം: ഷാജി അസീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വൂൾഫ്'ന്‍റെ ചിത്രീകരണം പെരുമ്പാവൂരിൽ ആരംഭിച്ചു. അർജുൻ അശോകൻ നായകനായി എത്തുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് നിർമാണം. സിനിമയുടെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജി.ആർ ഇന്ദുഗോപനാണ്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ഷൈൻ ടോം, അർജുൻ അശോകൻ, സംയുക്ത മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന 'വൂള്‍ഫ്' വരുന്നു - wolf shooting started
ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് നിർമാണം. സിനിമയുടെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജി.ആർ ഇന്ദുഗോപനാണ്

ഷേക്‌സ്‌പിയര്‍ എം.എ മലയാളം, ഒരിടത്തൊരു പോസ്റ്റ്മാൻ എന്നിവയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷാജി അസീസ്. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ സിനിമയാണ് 'വൂൾഫ്'. 22 ദിവസത്തെ ചിത്രീകരണമാണ് തീരുമാനിച്ചിരിക്കുന്നത്. പത്തില്‍ താഴെ അഭിനേതാക്കളാണ് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് സെറ്റിലെത്തുന്നത്. ഷൈൻ ടോം ചാക്കോ പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ എത്തുന്നത്. സസ്‌പെൻസ് ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. ഹരിനാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കുന്നത്.