തിരുവനന്തപുരം: ശാസ്‌താ പ്രൊഡക്ഷന്‍സ് ഉടമ എസ്. കുമാര്‍ അന്തരിച്ചു. 90 വയസായിരുന്നു. മെറിലാന്‍ഡ് സ്റ്റുഡിയോ സ്ഥാപകന്‍ പി. സുബ്രഹ്മണ്യത്തിന്‍റെ മകനായ കുമാർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് മരിച്ചത്.
ശാസ്താ പ്രൊഡക്ഷന്‍സ് ഉടമ എസ്. കുമാര്‍ അന്തരിച്ചു - malayalam film producer death latest news
മലയാള സിനിമയിൽ എണ്‍പതുകളിൽ സജീവമായിരുന്ന നിർമാണ കമ്പനി ശാസ്‌താ പ്രൊഡക്ഷന്‍സിന്‍റെ ഉടമയാണ് എസ്. കുമാർ
ശാസ്‌താ പ്രൊഡക്ഷന്‍സ് ഉടമ എസ്. കുമാര്‍ അന്തരിച്ചു
മലയാള സിനിമയിൽ എണ്‍പതുകളിൽ സജീവമായിരുന്ന നിർമാണ കമ്പനിയാണ് ശാസ്താ പ്രൊഡക്ഷന്‍സ്. തിരുവനന്തപുരം ന്യൂ തിയറ്റര്‍, ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള സിറ്റി തിയേറ്റര്‍ ശൃംഖലയുടെ ഡയറക്ടര്‍, തിരുവനന്തപുരം റോട്ടറി ക്ലബ് ഗവര്‍ണര്‍ എന്നീ നിലകളിലും എസ്. കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാളെ ഉച്ചയ്‌ക്കാണ് സംസ്‌കാര ചടങ്ങുകൾ. നടന്‍ മമ്മൂട്ടി നിർമാതാവിന് ആദരാഞ്‌ജലി അർപ്പിച്ച് ഫേസ്‌ബുക്കിൽ അനുശോചനം രേഖപ്പെടുത്തി.