ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയന്‍ നിഗം. പ്രതിഫലം കൂട്ടി നല്‍കാതെ ഡബ്ബിങ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താരം. ഉല്ലാസത്തിന്‍റെ ഡബ്ബിങിനായി നിര്‍മാതാക്കള്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കടുത്ത നിലപാടുമായി ഷെയ്ന്‍ രംഗത്തെത്തിയത്. ഉല്ലാസം ഡബ് ചെയ്തില്ലെങ്കിൽ അമ്മ സംഘടനയും സമവായ ചർച്ചയിൽ നിന്ന് പിൻവാങ്ങിയേക്കും.
പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം ഡബ് ചെയ്യില്ല; ഷെയ്ന്‍ നിഗം ഇടഞ്ഞ് തന്നെ
ഉല്ലാസത്തിന്‍റെ ഡബ്ബിങിനായി നിര്‍മാതാക്കള്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കടുത്ത നിലപാടുമായി ഷെയ്ന്‍ രംഗത്തെത്തിയത്
ഇതുവരെയും ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ഷെയ്ന്‍ ബന്ധപ്പെട്ടിട്ടില്ല. ഡബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുമില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കത്തയച്ചിട്ടും മറുപടി ഉണ്ടായില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ഉല്ലാസം സിനിമ ഡബ് ചെയ്യാതെ ഒരു ചർച്ചയുമില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന. ഇക്കാര്യം താരസംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. സിനിമയുടെ കരാർ പ്രകാരമുള്ള 25 ലക്ഷം രൂപയും നിർമാതാവ് നൽകി കഴിഞ്ഞു. കരാറിൽ പറയാത്ത തുക നൽകാനാവില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്.