കേരളം

kerala

By

Published : Jan 18, 2021, 8:58 AM IST

ETV Bharat / sitara

ചാകുന്നവർക്കൊക്കെ ഒരേ നിർബന്ധം ഞാൻ തന്നെ കൊല്ലണമെന്ന്: സെന്തിൽ കൃഷ്ണയുടെ 'ഉടുമ്പ്' ടീസർ പുറത്തിറങ്ങി

സെന്തിൽ കൃഷ്ണക്കൊപ്പം ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍, എയ്ഞ്ചലീന ലെയ്സെന്‍ എന്നിവരാണ് ഉടുമ്പിലെ മറ്റ് പ്രധാന താരങ്ങൾ.

സെന്തിൽ കൃഷ്ണയുടെ ഉടുമ്പ് വാർത്ത  ഉടുമ്പ് ടീസർ വാർത്ത  കണ്ണൻ താമരക്കുളം ഉടുമ്പ് വാർത്ത  senthil krishna udumbu teaser out news  kannan thamarakkulam udumbu teaser news
സെന്തിൽ കൃഷ്ണയുടെ ഉടുമ്പ് ടീസർ പുറത്തിറങ്ങി

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ച നടൻ സെന്തിൽ കൃഷ്ണയുടെ പുതിയൊരു രൂപമാണ് ഉടുമ്പിൽ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പ് ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്‌തു. പൃഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും ചേർന്നാണ് ടീസർ പുറത്തിറക്കിയത്.

സെന്തിൽ കൃഷ്ണക്കൊപ്പം ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍, എയ്ഞ്ചലീന ലെയ്സെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഡോണുകളുടെയും ഗാങ്‌സറ്റര്‍മാരുടെയും കഥയാണ് ചിത്രത്തിൽ വിവരിക്കുന്നത്. നീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിരിക്കുന്നത്. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതസംവിധായകൻ. രാജീവ് ആലുങ്കൽ ഉടുമ്പിലെ ഗാനങ്ങളുടെ രചന നിർവഹിക്കുന്നു. രവിചന്ദ്രൻ ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നു. വി.ടി ശ്രീജിത്താണ് എഡിറ്റർ. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ഉടുമ്പ് നിർമിക്കുന്നത്.

ABOUT THE AUTHOR

...view details