ഓരോ കഥാപാത്രങ്ങൾക്കും തുടക്കവും ഒടുക്കവും നൽകി കൃത്യമായ നിർവചനത്തോടെയാണ് പാ രഞ്ജിത്ത് സാർപട്ടാ പരമ്പരൈ ഒരുക്കിയത്. എഴുപതുകളിലെ ബോക്‌സിങ് കഥാപാത്രങ്ങളിലേക്കുള്ള താരങ്ങളുടെ മേക്കോവറുകളും അത്യധികം മികച്ച പ്രകടനങ്ങളും പ്രേക്ഷകരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
കഥയിലും അവതരണത്തിലും ഒരു കംപ്ലീറ്റ് പാ രഞ്ജിത്ത് ചിത്രമെന്നാണ് പ്രേക്ഷകർ ചിത്രത്തിനെ വിലയിരുത്തുന്നത്. വെട്രിസെൽവനായുള്ള കലൈയരസന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ആട്ടക്കത്തി, മദ്രാസ്, കബാലി തുടങ്ങി പാ രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രങ്ങൾക്കും കുതിരൈവാൽ പോലുള്ള പാ രഞ്ജിത്ത് നിർമിച്ച സിനിമകൾക്കും ശേഷം കലൈയരസൻ തികച്ചും വേറിട്ട അവതരണമാണ് സാർപട്ടയിൽ കാഴ്‌ചവച്ചത്. എന്നാൽ ഒരിക്കലും തന്നെ പാ രഞ്‌ജിത്ത് അഭിനന്ദിച്ചിരുന്നില്ലെന്നും ഇതിന്‍റെ കാരണവും വ്യക്തമാക്കുകയാണ് കലൈയരസൻ ഇടിവി ഭാരതിനോട്.
ഏതെങ്കിലും ആക്‌ടിങ് ക്ലാസിൽ പോകാൻ ഇപ്പോഴും പറയാറുണ്ട്