നടന്‍ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസിന്‍റെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍. സന്തോഷ് ശിവന്‍ തന്നെയാണ് ബറോസിനായി കാമറ ചലിപ്പിക്കുക. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രമായിരിക്കും ബറോസെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത ഫേസ്ബുക്ക് കുറിപ്പും വൈറലായിരുന്നു. ട്വിറ്ററിലൂടെയാണ് ബറോസ് ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് സന്തോഷ് ശിവന്‍ അറിയിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭം, 'ബറോസി'ന്‍റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് സന്തോഷ് ശിവന്‍ - ബറോസ് സിനിമ മോഹന്‍ലാല്‍
ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രമായിരിക്കും ബറോസെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതാപ് പോത്തന്‍, പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, റാംബോ: ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. ഭൂമിയില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന രത്‌നങ്ങളും നിധികളും വാസ്‌കോഡ ഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിന്‍ഗാമിക്ക് മാത്രമേ ബറോസ് ആ വലിയ നിധി നല്‍കുകയുള്ളൂ. ഒരു ദിവസം ആ സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്ന് കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
കുട്ടികള്‍ക്കായുള്ള ഫാന്‍റസി 3ഡി സിനിമയായിരിക്കും ബറോസ്. ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.