സന്താനത്തിന്റെ ട്രിപ്പിള്‍ റോള്‍, ഡിക്കിലോനയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
നവാഗതനായ കാര്‍ത്തിക് യോഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
തമിഴ് ഹാസ്യതാരം സന്താനം ട്രിപ്പിള്‍ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിക്കിലോനയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ നടന് അവതരിപ്പിക്കും. നവാഗതനായ കാര്‍ത്തിക് യോഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജി.ആര് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവന് ശങ്കര്‍ രാജയാണ്. അനഘയും ഷിരിന് കഞ്ച്വാലയുമാണ് ഡിക്കിലോനയിലെ നായികമാര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്താനം തന്നെയാണ് സിനിമയുടെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മുഴുനീള എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു.