പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തില്‍ നടന്ന സിനിമ ചിത്രീകരണം സംഘപരിവാർ പ്രവർത്തകർ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ഷൂട്ടിംഗാണ് തടസപ്പെടുത്തിയത്. സെറ്റിലെ ഉപകരണങ്ങളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഹിന്ദു-മുസ്ലിം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി അണിയറ പ്രവർത്തകർ പറഞ്ഞു. ക്ഷേത്രം അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഹിന്ദു-മുസ്ലിം പ്രണയം ചിത്രീകരിച്ചു, പാലക്കാട്ട് ഷൂട്ട് തടഞ്ഞ് സംഘപരിവാര്‍
മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങള്‍ നശിപ്പിച്ചു.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍
കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും അത് കേട്ടശേഷം ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇത് സമ്മതിച്ചില്ല. ഇതോടെയാണ് തടസപ്പെടുത്തുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ചിത്രീകരണം മറ്റൊരിടത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Last Updated : Apr 10, 2021, 5:27 PM IST