മലയാളികളുടെ പ്രിയതാരം സംവൃതാ സുനിലിന് ആണ്‍കുഞ്ഞ് പിറന്നു. തന്‍റെ രണ്ടാമത്തെ കുട്ടിയെ കുറിച്ചുള്ള വാർത്ത നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. "അഗസ്‌ത്യക്ക് കഴിഞ്ഞ ആഴ്‌ച അഞ്ച് വയസ് പൂര്‍ത്തിയായി. അവന് ഏറ്റവും മികച്ച ഒരു പിറന്നാള്‍ സമ്മാനം ലഭിച്ചു. ഒരു കുഞ്ഞ് സഹോദരനെ. രുദ്ര, 20- 2- 2020," സംവൃത കുറിച്ചു.
അഗസ്‌ത്യക്ക് ലഭിച്ച പിറന്നാൾ സമ്മാനം; കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് സംവൃതാ സുനിൽ - സംവൃതയും അഖില്‍ ജയരാജും
ഈ മാസം 20ന് തനിക്ക് ആൺകുഞ്ഞ് പിറന്നതായി സംവൃതാ സുനിൽ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
സംവൃതാ സുനിൽ
2012 ലാണ് സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. യു.എസില്‍ എഞ്ചിനീയറാണ് അഖില്‍. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സംവൃത സുനിൽ. പിന്നീട് നായികാ നായകൻ റിയാലിറ്റി ഷോയിൽ ജൂറിയായി താരം എത്തിയിരുന്നു. ഇതിന് പുറമെ, 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് തിരിച്ച് വരവും നടത്തി.