കേരളം

kerala

ETV Bharat / sitara

വിവാഹത്തിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു ; സാമന്ത

വിവാഹ ശേഷം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് നടി സാമന്ത. വിവാഹത്തിന് മുമ്പ് തനിക്ക് ലഭിച്ചിരുന്ന ഓഫറുകളേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും താരം

വിവാഹത്തിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു ; സാമന്ത

By

Published : Jun 20, 2019, 4:29 AM IST

വിവാഹ ശേഷം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് നടി സാമന്ത. വിവാഹത്തിന് മുമ്പ് തനിക്ക് ലഭിച്ചിരുന്ന ഓഫറുകളേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും താരം വെളിപ്പെടുത്തി. 'വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. രംഗസ്ഥലം, മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്‌തതാണ്. അത് റിലീസ് ചെയ്‌തത് എന്‍റെ വിവാഹ ശേഷവും. അവ ഹിറ്റാകുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന് പറഞ്ഞ് അതിന്‍റെ ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ലെന്നും സാമന്ത പറഞ്ഞു.

പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി. ചിലപ്പോള്‍ വിവാഹശേഷം സിനിമയില്‍ എന്നെ കൊണ്ട് എന്തുചെയ്യാനാകുമെന്ന് സംവിധായകര്‍ക്ക് അറിയില്ലായിരിക്കും. അതായിരിക്കും അവസരങ്ങള്‍ കുറയുന്നതിന് പിന്നിലെന്നും സാമന്ത പറയുന്നു. 2017ലാണ് തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. താരങ്ങളേറെയുള്ള അക്കിനേനി കുടുംബത്തിലേക്ക് സാമന്ത മരുമകളായി എത്തിയപ്പോൾ മുതല്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച വിവാഹശേഷം സാമന്ത അഭിനയിക്കുമോ എന്നതായിരുന്നു.

ABOUT THE AUTHOR

...view details