Salman Khan joins Godfather: 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് 'ഗോഡ്‌ഫാദറി'ല്‍ സല്‍മാന്‍ ഖാനും. 'ഗോഡ്‌ഫാദറി'ല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ലൂസിഫറി'ല്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്‌സ്‌റ്റര്‍ കഥാപാത്രത്തിന്‍റെ റോളിലാണ് 'ഗോഡ്‌ഫാദറി'ല്‍ സല്‍മാന്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സയീദ് മസൂദിന്‍റെ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക.
Chiranjeevi with Salman Khan:'ഗോഡ്‌ഫാദറി'ല്‍ സല്‍മാനും വേഷമിടുന്ന വിവരം ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി അറിയിച്ചത്. 'ഗോഡ്‌ഫാദറിലേക്ക് സ്വാഗതം. നിങ്ങളുടെ എൻട്രി എല്ലാവരെയും ഊർജ്ജസ്വലമാക്കും. ആവേശം അടുത്ത ഘട്ടത്തിലേക്ക് പോയി. താങ്കളുമായി സ്‌ക്രീൻ പങ്കിടുന്നതില്‍ തികഞ്ഞ സന്തോഷം. നിങ്ങളുടെ സാന്നിധ്യം പ്രേക്ഷകർക്ക് വിസ്‌മയമാകും എന്നതിൽ സംശയമില്ല.' -സല്‍മാനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ചിരഞ്‌ജീവി കുറിച്ചു.
Chiranjeevi 153rd movie: 'ലൂസിഫര്‍' തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്‌റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തിന്‍റെ ഭൂതകാലം മലയാളത്തില്‍ നിന്നും വ്യത്യസ്ഥമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായാണ് എത്തിയതെങ്കില്‍ തെലുങ്കില്‍ റൊമാന്‍റിക് ട്രാക്കിലൂടെയും സ്‌റ്റീഫന്‍ സഞ്ചരിക്കും. ചിരഞ്ജീവിയുടെ 153ാം ചിത്രം കൂടിയാണ് 'ഗോഡ്‌ഫാദര്‍'.
Godfather cast and crew: 'ലൂസിഫറി'ല്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ 'ഗോഡ്‌ഫാദറി'ല്‍ നയന്‍താരയാണ് അവതരിപ്പുക്കുക. സത്യദേവ് കഞ്ചരണും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. സത്യദേവ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. നിരവ് ഷാ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കും. കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ (ജയം രാജ) ആണ് 'ഗോഡ്‌ഫാറി'ന്‍റെ സംവിധാനം. എസ്.തമന്‍ ആണ് സംഗീതം.
Also Read:'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ; 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍