Sai Pallavi in Shyam Singha Roy: നാനി, സായ് പല്ലവി, കൃതി ഷെട്ടി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ശ്യാം സിന്‍ഹമ റോയ്'. ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ജനുവരി 21 മുതല്‍ 'ശ്യാം സിന്‍ഹ റോയ്' ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലും റിലീസ് ചെയ്യും.
Sai Pallavi make over video: സായ് പല്ലവിയും നാനിയും അതി ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്‌ചവച്ചത്. 'ശ്യാം സിന്‍ഹ റോയ്' സായുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. 'ശ്യാം സിന്‍ഹ റോയി'ല്‍ നായികയായെത്തിയ സായ് പല്ലവിയുടെ ഒരു മേക്കോവര്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'ശ്യാം സിന്‍ഹ റോയി'ലെ സായ് പല്ലവിയുടെ വയസായ ഗെറ്റപ്പിന്‍റെ പിന്നാമ്പുറ കാഴ്‌ചകളുടെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
വയസായ ലുക്കിലേക്ക് സായ് പല്ലവിയെ എത്തിക്കാന്‍ അര്‍ട്ടിസ്‌റ്റുകള്‍ക്ക് മണിക്കൂറുകളെടുത്തു എന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്‌തമാണ്. പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയ ഏറ്റെടുക്കുകയായിരുന്നു. സായുടെ ഈ മേക്കോവര്‍ ആരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതാണ്.