സ്പൈഡര്‍മാനിലെ പീറ്റര്‍ പാര്‍ക്കറായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ നടന്‍ ടോം ഹോളണ്ടിന്‍റെ ഏറ്റവും പുതിയ സിനിമ ചെറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അവഞ്ചേഴ്‌സിന്‍റെ സംവിധായകരായ റൂസോ ബ്രദേഴ്‌സാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ഏഞ്ചല റൂസോ ജെസീക്ക ഗോൾഡ്‌ബെർഗ് എന്നിവരുടേതാണ് തിരക്കഥ.
റൂസോ ബ്രദേഴ്‌സ് സിനിമയില്‍ മോഷ്ടാവായി ടോം ഹോളണ്ട് - റൂസോ ബ്രദേഴ്‌സ് ടോം ഹോളണ്ട്
നിക്കോ വാൾക്കറിന്‍റെ ചെറി എന്ന പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26ന് തിയേറ്ററുകളിലും ശേഷം മാര്‍ച്ച് 12ന് ആപ്പിള്‍ ടിവിയിലും സിനിമ റിലീസ് ചെയ്യും
നിക്കോ വാൾക്കറിന്‍റെ ഇതേപേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പട്ടാള ഉദ്യോഗസ്ഥനായ ടോം ഹോളണ്ട് കഥാപാത്രം പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോഡര്‍ എന്ന അസുഖം മൂലം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതും ശേഷം ബാങ്കുകള്‍ കൊള്ളയടിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രണയം, യുദ്ധം, കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.
മനോഹരമായ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിയാര ബ്രാവോ, ജാക്ക് റെയ്നോര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 26ന് തിയേറ്ററുകളിലും ശേഷം മാര്‍ച്ച് 12ന് ആപ്പിള്‍ ടിവിയിലും സിനിമ റിലീസ് ചെയ്യും.