കേരളം

kerala

രുധിരം, രണം, രൗദ്രം... എത്തി ആര്‍ആര്‍ആര്‍ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും

1920കളില്‍ ജീവിച്ചിരുന്ന അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്

By

Published : Mar 25, 2020, 2:48 PM IST

Published : Mar 25, 2020, 2:48 PM IST

RRR Motion Poster - Malayalam | NTR, Ram Charan, Ajay Devgn, Alia Bhatt, Olivia Morris| SS Rajamouli  രുധിരം, രണം, രൗദ്രം... എത്തി ആര്‍ആര്‍ആര്‍ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും  ആര്‍ആര്‍ആര്‍ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും  RRR Motion Poster - Malayalam  NTR, Ram Charan, Ajay Devgn, Alia Bhatt, Olivia Morris| SS Rajamouli  SS Rajamouli  ആര്‍ആര്‍ആര്‍
രുധിരം, രണം, രൗദ്രം... എത്തി ആര്‍ആര്‍ആര്‍ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിന് ശേഷം സംവിധായകന്‍ രൗജമൗലി ഒരുക്കുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. എന്‍.ടി രാമ റാവു ജൂനിയര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി വന്‍താര നിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രുധിരം- രണം- രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണമായ പേര്. തെലുങ്ക്, തമിഴ്, മലയാളം, കന്നട തുടങ്ങി വിവിധ ഭാഷകളിലാണ് ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തത്.

1920കളില്‍ ജീവിച്ചിരുന്ന അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണെന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്‍പരം അറിയാമെങ്കില്‍ എങ്ങനെയായിരുന്നുവെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എൻടിആറും അഭിനയിക്കുന്നു. കെ.കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

ABOUT THE AUTHOR

...view details