"മനുഷ്യരാണ് ഏറ്റവും അക്രമാസക്തനായ മൃഗം," ആക്ഷനും പ്രതികാരവും സംയോജിപ്പിച്ച് അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'റോക്കി'യിലെ ടീസർ പുറത്തിറങ്ങി. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് ടീസർ റിലീസ് ചെയ്‌തത്. ബ്ലാക്ക് ആന്‍റ് വൈറ്റിൽ അഞ്ച് ഫ്രെയിമുകളിലൂടെയാണ് ചിത്രത്തിന്‍റെ ടീസർ ഒരുക്കിയിരിക്കുന്നത്.
ഭാരതിരാജയുടെ 'റോക്കി' ടീസറെത്തി - റോക്കി ടീസർ വാർത്ത വാസന്ത് രവി വാർത്ത
തമിഴിലെ മുതിർന്ന സംവിധായകൻ ഭാരതിരാജ മുഖ്യകഥാപാത്രമാകുന്ന ത്രില്ലർ ചിത്രം റോക്കി നയൻതാരയും വിഗ്നേശ് ശിവനും ചേർന്ന് നിർമിക്കുന്നു.
ഭാരതിരാജയുടെ 'റോക്കി' ടീസറെത്തി
തമിഴിലെ മുതിർന്ന സംവിധായകൻ ഭാരതിരാജയാണ് റോക്കി സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം വസന്ത് രവിയും രോഹിണയും രവീണ രവിയും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. നയൻതാരയും വിഗ്നേശ് ശിവനുമാണ് ചിത്രം നിർമിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഒരുക്കുന്ന തമിഴ് ചിത്രത്തിൽ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നതും അരുണ്‍ മാതേശ്വരനാണ്. ശ്രേയസ് കൃഷ്ണയാണ് കാമറ. ത്രില്ലർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദർബുക ശിവയാണ്.