ക്രിസ്‌മസ് മലയാളിക്ക് പ്രിയപ്പെട്ട ആഘോഷമാണ്. ഓണവും വിഷുവും പെരുന്നാളും ഒപ്പം ക്രിസ്‌മസും കേരളക്കര ജാതി മത ഭേദമന്യേ ആഘോഷിക്കാറുമുണ്ട്. സിനിമാ താരങ്ങള്‍ അവരുടെ ക്രിസ്‌മസ് വിശേഷങ്ങൾ പങ്കു വെക്കാൻ മറക്കാറില്ല. എല്ലാ മലയാളിക്കും ക്രിസ്‌മസ് പ്രിയപ്പെട്ടതാണെന്ന രീതിയിലുള്ള പോസ്റ്റുകൾ സിനിമാ- ടെലിവിഷൻ താരങ്ങൾ തങ്ങളുടെ അനുഭവത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. അമ്പലത്തിൽ പോയപ്പോൾ ക്രിസ്‌മസ് ആശംസയറിയിച്ച പൂജാരിയെക്കുറിച്ച് പറഞ്ഞായിരുന്നു ടെലിവിഷൻ അവതാരിക അശ്വതി ശ്രീകാന്ത് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ എത്തിയതെങ്കിൽ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയുടെ ആഘോഷവും സമാനമായ ഒന്നാണ്.
"ക്രിസ്‌മസ് കഴിഞ്ഞു, പളളിയില്‍ പോയി, ഇനി അമ്പലത്തിലേക്ക്,"എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ടാണ് റിമി ടോമി ക്രിസ്‌മസ് വിശേഷം പങ്കുവച്ചത്.
ക്രിസ്‌മസ് കഴിഞ്ഞു, പളളിയില്‍ പോയി, ഇനി അമ്പലത്തിലേക്ക്; റിമി ടോമിയുടെ പോസ്റ്റ് വൈറൽ - Rimi Tomy
ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ശേഷം റിമി നേരെ പോയത് മഹാദേവ ക്ഷേത്രത്തിലേക്കാണ്. അമ്പലത്തിലെ പരിപാടിയില്‍ ഗണേഷ സ്തുതി പാടുന്ന വീഡിയോയും റിമി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
റിമി ടോമിയുടെ പോസ്റ്റ് വൈറൽ
ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ശേഷം റിമി നേരെ പോയത് മഹാദേവ ക്ഷേത്രത്തിലേക്കാണ്. അവിടെ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് റിമി പോയത്. തുടര്‍ന്ന് അമ്പലത്തിലെ പരിപാടിയില്‍ ഗണേഷ സ്തുതി പാടുന്ന വീഡിയോയും റിമി തന്‍റെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിട്ടുണ്ട്. റിമിയുടെ മതസൗഹാര്‍ദ്ദത്തിന്‍റെ സന്ദേശമുള്ള പോസ്റ്റ് ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.