പേരിന്‍റെ വാല് മുറിച്ചതിന് പിന്നാലെ തെന്നിന്ത്യൻ നടി സാമന്ത, നടൻ നാഗചൈതന്യയുമായി വേർപിരിയുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ, താരങ്ങളുടെ ഭാഗത്ത് നിന്നും വിഷയത്തിൽ പ്രതികരണമൊന്നുമുണ്ടായില്ല.
എന്നാല്‍ അഭ്യൂഹങ്ങള്‍ ശരിവയ്ക്കുകയാണ് ചില തെലുങ്ക് മാധ്യമങ്ങള്‍. വേർപിരിയാമെന്ന തീരുമാനം ഇരുവരും ഒന്നിച്ചെടുത്തുവെന്നും, ഇതിനായി കുടുംബ കോടതിയെ സമീപിച്ചെന്നുമാണ് വിവരം.
തെന്നിന്ത്യയൊട്ടാകെ ജനപ്രീതി നേടിയ താരജോഡികളാണ് നാഗചൈതന്യയും സാമന്തയും. 2017ലായിരുന്നു വിവാഹം. കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാനായാണ് ബന്ധം വേർപിരിയുന്നതെന്ന് സൂചനയുണ്ട്.