സുശാന്ത് സിംഗ് രജ്‌പുത്തിന് സംഗീതത്തിലൂടെ അര്‍പ്പണമേകി മലയാള സംഗീത സംവിധായകന്‍. കോക്ക്‌ടെയിൽ എന്ന മലയാളചിത്രത്തിലൂടെ സംഗീത സംവിധാനരംഗത്തേക്ക് കടന്നുവന്ന രതീഷ് വേഗയാണ് സുശാന്തിന്‍റെ ചിത്രത്തിലെ ഗാനത്തിന്‍റെ കവർ പാടിയിരിക്കുന്നത്. 2018ൽ റിലീസിനെത്തിയ കേദാര്‍നാഥിലെ "ജാന്‍ നിസാര്‍" ഗാനം വളരെ ഹൃദ്യസ്ഥമായാണ് രതീഷ് വേഗ ആലപിച്ചിരിക്കുന്നത്. ഗാനത്തിനൊപ്പം അനീഷ് ബാബുവിന്‍റെ എഡിറ്റിങ്ങിലൂടെ കേദാർനാഥ്, ചിച്ചോരെ, പികെ, റാബ്‌താ ചിത്രങ്ങളിൽ നിന്നുള്ള രംഗങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടൻ മോഹന്‍ലാലാണ് തന്‍റെ ഫേസ്‌ബുക്ക് പേജ് വഴി ഗാനം പങ്കുവെച്ചത്.
-
Musical Tribute to Sushant Singh Rajput by Ratheesh Vega https://youtu.be/9G5twbJGO8w
Posted by Mohanlal on Monday, 13 July 2020
സാറാ അലി ഖാനും സുശാന്ത് സിംഗ് രജ്‌പുത്തും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കേദാര്‍നാഥിലെ ജാന്‍ നിസാര്‍ ഗാനം അർജിത് സിംഗാണ് ആലപിച്ചത്. അമിതാഭ് ഭട്ടാചാര്യയുടെ വരികളിൽ, ഹിന്ദി ഗാനത്തിന്‍റെ സംഗീതമൊരുക്കിയത് അമിത് ത്രിവേദിയായിരുന്നു.