മുംബൈ: പതിറ്റാണ്ടുകൾക്ക് ശേഷമുള്ള രാമായണം, മഹാഭാരതം പരമ്പരകളുടെ തിരിച്ചുവരവ് ചുരുങ്ങിയ സമയത്തിനുള്ളിൽ ടിആർപി റെക്കോർഡുകൾ ഭേദിച്ചു. ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയ ടെലിവിഷൻ പരമ്പരയും കഥാപാത്രങ്ങളും 21-ാം നൂറ്റാണ്ടിലും തരംഗമാകുന്നുവെന്നത് ലോക്ക് ഡൗൺ സാധ്യമാക്കിയ പ്രത്യേകതയാണ്. എന്നാൽ, രാമായണത്തിലെയും മഹാഭാരത്തിലെയും ധീരപോരാളികളെ അനുകരിക്കുക വഴി കുട്ടികളുടെ കാഴ്‌ച ശക്തി നഷ്‌ടമാകുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിഹാസ നായകന്മാരെ പോലെ അമ്പും വില്ലും ഉപയോഗിച്ച് കളികളിലേർപ്പെടുന്ന കുട്ടികളുടെ കണ്ണുകളിൽ പരിക്കേൽക്കുകയും ഇതിനകം തന്നെ പലരുടെയും കാഴ്‌ചശക്തി നഷ്‌ടമായതായും ഡോക്‌ടർമാർ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ഹൈദരാബാദിൽ മാത്രം 12 കുട്ടികൾക്ക് ഇത്തരത്തിൽ കാഴ്‌ച ഭാഗികമായി നഷ്‌ടപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിഹാസ പരമ്പരകളുടെ പുനഃസംപ്രേഷണം; കുട്ടികളിൽ കാഴ്‌ചശക്തി നഷ്‌ടമാക്കുന്നുവെന്ന് ആരോപണം - ലോക്ക് ഡൗൺ പഴയ പരമ്പരകൾ
ഇതിഹാസ നായകന്മാരെ പോലെ അമ്പും വില്ലും ഉപയോഗിച്ച് കളികളിലേർപ്പെടുന്ന കുട്ടികളുടെ കണ്ണുകളിൽ പരിക്കേൽക്കുകയും പലരുടെയും കാഴ്‌ചശക്തി നഷ്‌ടമാകുകയും ചെയ്തതായി പരാതിയുണ്ട്.
ഇതിഹാസ പരമ്പരകളുടെ പുനസംപ്രേക്ഷണം
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് രാമായണം സംപ്രേഷണം ചെയ്‌തിരുന്ന സമയത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളായി ഇങ്ങനെയുള്ള വാർത്തകൾക്ക് സ്ഥാനമില്ലായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് സിനിമാ- ടെലിവിഷൻ മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവക്കേണ്ടി വന്നതോടെയാണ് രാമാനന്ദ് സാഗർ സംവിധാനം ചെയ്‌ത രാമായണം ദൂരദർശനിൽ സംപ്രേഷണം ചെയ്‌തത്. തുടർന്ന് പ്രേക്ഷകരുടെ ആവശ്യപ്രകാരം സ്റ്റാർ പ്ലസും പരമ്പരയുടെ പുനസംപ്രേഷണം ആരംഭിച്ചിരുന്നു.