ദർബാറിന് ശേഷം പുറത്തിറങ്ങുന്ന പുതിയ തലൈവ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. അണ്ണാത്ത എന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം നയൻതാര, മീന, കീർത്തി സുരേഷ് എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. വിശ്വാസം, വേതാളം, വിവേകം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശിവകുമാർ ജയകുമാർ ആണ് സൂപ്പർസ്റ്റാറിന്‍റെ 168-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജും ചിത്രത്തിൽ മുഖ്യ കഥാപാത്രമായെത്തുന്നുണ്ട്.
'അണ്ണാത്ത'യായി സ്റ്റൈൽ മന്നൻ; രജനിയുടെ 168-ാം ചിത്രം അണിയറയിൽ - 168th film of rajni
സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ 168-ാമത്തെ ചിത്രത്തിൽ നയൻതാര, മീന, കീർത്തി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
അണ്ണാത്ത
ബ്ലോക്ക്ബസ്റ്റർ ചിത്രം എന്തിരൻ, പേട്ട എന്നിവയ്‌ക്ക് ശേഷം സൺപിക്‌ചേഴ്‌സ് രജനീകാന്തിനൊപ്പം ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ഡി.ഇമ്മനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിനായി വെട്രി പളനിസ്വാമി ഛായാഗ്രഹണവും റുബെൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.