ഡിസ്കവറി ചാനലിന്‍റെ ജനപ്രിയ ടിവി ഷോ 'മാൻ വേഴ്‌സസ് വൈൽഡി'ൽ അതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയ കാര്യമാണ്. പരിപാടിയുടെ അവതാരകൻ ബെയർ ഗ്രിൽസ് വീണ്ടും എത്തുന്നത് 'ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്' എന്ന പുതിയ പരിപാടിയുമായാണ്. ഇതിന്‍റെ ആദ്യത്തെ എപ്പിസോഡ് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പമാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ച് രജനീകാന്തിനൊപ്പമുള്ള ചിത്രീകരണം നടന്നത്. ഇപ്പോൾ ഷൂട്ടിങ്ങ് പൂർത്തിയായെന്ന വാർത്തക്കൊപ്പം ബെയർ ഗ്രിൽസിനോടുള്ള നന്ദിയും സ്നേഹവും അറിയിച്ച് രജനീകാന്തും രംഗത്തെത്തിയിരിക്കുകയാണ്.
ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്; നന്ദി അറിയിച്ച് രജനീകാന്ത് - Rajinikanth and Bear Grylls
'ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്' പരിപാടിയുടെ ഷൂട്ടിങ്ങ് പൂർത്തിയായെന്ന വാർത്തക്കൊപ്പം ബെയർ ഗ്രിൽസിനോടുള്ള നന്ദിയും സ്നേഹവും രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.
ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്
"പ്രിയപ്പെട്ട ബെയർ ഗ്രിൽസിന് വളരെയധികം നന്ദി. മറക്കാനാവാത്ത അനുഭവങ്ങൾക്ക്.. സ്‌നേഹപൂർവ്വം. ഡിസ്‌കവറി ചാനലിനും ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിനും നന്ദി," തലൈവ കുറിച്ചു.
പരിപാടിയുടെ ചിത്രീകരണത്തിനിടെ എടുത്ത രജനീകാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ബെയർ ഗ്രിൽസും പരിപാടിയെ കുറിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. "ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിലേക്ക് രജനീകാന്ത്: അതിജീവനത്തിനായുള്ള വെല്ലുവിളികളും പ്രതീക്ഷിച്ച്!" ഗ്രിൽസ് പങ്കുവെച്ചു.