ഹൈദരാബാദ്: രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരം. രജനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച എല്ലാ പരിശോധനാ റിപ്പോർട്ടുകളും ലഭിച്ചു. ഇതുപ്രകാരം ഭയപ്പെടാനൊന്നുമില്ലെന്നും ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു.
രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരം - rajinikanth stable latest news
രജനികാന്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച എല്ലാ പരിശോധനാ റിപ്പോർട്ടുകളും ലഭിച്ചു. ഇതുപ്രകാരം ഭയപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരം
ഇന്ന് ഉച്ചയോടെ ഡോക്‌ടർമാർ അദ്ദേഹത്തിന്‍റെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും ആശുപത്രി വിടുന്ന കാര്യത്തിൽ തീരുമാനത്തിലെത്തുക. വെള്ളിയാഴ്‌ച രാവിലെയായിരുന്നു രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യനില സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു.
TAGGED:
Rajinikanth stable