സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ചു. തലൈവ കൊവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച വിവരം ചിത്രത്തോടൊപ്പം മകള്‍ സൗന്ദര്യയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒരു മാസം നീണ്ടുനിന്ന അണ്ണാത്തയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഹൈദരാബാദില്‍ നിന്നും ചെന്നൈയിലേക്ക് പോയത്. റാമോജി ഫിലിം സിറ്റിയിലായിരുന്നു അണ്ണാത്തയുടെ ചിത്രീകരണം നടന്നത്.
കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച് തലൈവ
രജനികാന്ത് കൊവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച വിവരം ചിത്രത്തോടൊപ്പം മകള്‍ സൗന്ദര്യയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
കഴിഞ്ഞ വർഷം അവസാനം ഷൂട്ടിങ് ആരംഭിച്ച അണ്ണാത്ത പകുതിക്ക് വെച്ച് നിർത്തിവക്കേണ്ടി വന്നിരുന്നു. രജനിയുടെ അനാരോഗ്യത്തെ തുടർന്നായിരുന്നു ചിത്രീകരണം മുടങ്ങിയത്. പിന്നീട് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുത്ത ശേഷം ഏപ്രിൽ രണ്ടാം വാരത്തോടെ ഹൈദരാബാദില്‍ തിരിച്ചെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. തുടർച്ചയായ 35 ദിവസത്തെ ഷൂട്ടിങ്ങോടെ സിനിമയിലെ തന്‍റെ ഭാഗം തലൈവ പൂർത്തിയാക്കി. അണ്ണാത്തയുടെ ബാക്കി അഭിനേതാക്കളും അണിയറപ്രവർത്തകരും ഇപ്പോഴും ഹൈദരാബാദിലാണ്. ഈ ആഴ്ചയോടെ സിനിമ പൂർത്തിയാക്കി അവരും നാട്ടിലേക്ക് മടങ്ങും. സിരുത്തൈ ശിവയാണ് അണ്ണാത്തയുടെ സംവിധായകൻ. സൺ പിക്ചേഴ്സിന്‍റെ നിർമാണത്തിലൊരുങ്ങുന്ന തമിഴ് ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക.
Also read: രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്; ആദ്യ 12 മണിക്കൂറിൽ രണ്ട് മില്യണിനടുത്ത് കാഴ്‌ചക്കാർ