കേരളം

kerala

ETV Bharat / sitara

'ക്യൂട്ട്നസ് ഓവര്‍ലോഡഡ്' ; രജനികാന്തിന്‍റെ ചിത്രം പങ്കുവച്ച് സന്തോഷ് ശിവൻ - darbar

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ ഷൂട്ടിങിന്‍റെ ഇടവേളയില്‍ പകര്‍ത്തിയതാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെയും പേരക്കുട്ടിയുടെയും ചിത്രം

'ക്യൂട്ട്നസ് ഓവര്‍ലോഡഡ്' ; രജനികാന്തിന്‍റെ ചിത്രം പങ്കുവച്ച് സന്തോഷ് ശിവൻ

By

Published : Jun 10, 2019, 9:03 PM IST

നിഷ്കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണം എന്ന അടിക്കുറുപ്പോടെയാണ് സംവിധായകനും ഛായഗ്രഹകനുമായ സന്തോഷ് ശിവന്‍ രജനികാന്ത് പേരക്കുട്ടിക്കൊപ്പം മോണിറ്റര്‍ നോക്കുന്ന ചിത്രം പങ്കുവെച്ചത്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ബാറിന്‍റെ ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ ഷൂട്ടിങിന്‍റെ ഇടവേളയില്‍ പകര്‍ത്തിയതാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെയും പേരക്കുട്ടിയുടെയും ചിത്രം. ഒരിടവേളയ്‍ക്ക് ശേഷമാണ് സന്തോഷ് ശിവൻ രജനികാന്തുമായി ഒന്നിക്കുന്നത്.

സന്തോഷ് ശിവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

1992ല്‍ രജനികാന്ത് നായനകായി പ്രദര്‍ശനത്തിന് എത്തിയ ദളപതിയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ അഭിനയിക്കുന്നത്. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ദര്‍ബാര്‍. നടി നിവേദ തോമസ് രജനികാന്തിന്‍റെ മകളായും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നയൻതാരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകൻ. എ.ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം സര്‍ക്കാര്‍ ആണ്.

ABOUT THE AUTHOR

...view details