കേരളം

kerala

RRR Pre Launch : രാജമൗലിയും ആര്‍ആര്‍ആര്‍ താരങ്ങളും 26 ന് തിരുവനന്തപുരത്ത്

RRR pre release event in Kerala : രാജമൗലിയും ആര്‍ആര്‍ആര്‍ താരങ്ങളും തലസ്ഥാന നഗരിയിലെത്തുന്നു

By

Published : Dec 23, 2021, 8:39 PM IST

Published : Dec 23, 2021, 8:39 PM IST

RRR pre release event in Kerala  RRR pre launch  രാജമൗലിയും ആര്‍ആര്‍ആര്‍ താരങ്ങളും തലസ്ഥാനത്ത്‌  RRR team with Rajamouli at Thiruvananthapuram  RRR release  RRR cast and crew
RRR pre launch : രാജമൗലിയും ആര്‍ആര്‍ആര്‍ താരങ്ങളും തലസ്ഥാനത്ത്‌

തിരുവനന്തപുരം: പ്രശസ്‌ത സംവിധായകന്‍ രാജമൗലിയും ആര്‍ആര്‍ആര്‍ താരങ്ങളും തിരുവനന്തപുരത്തെത്തുന്നു. ആര്‍ആര്‍ആറിന്‍റെ പ്രചാരണാര്‍ഥമാണ് രാജമൗലിയും കൂട്ടരും തലസ്ഥാന നഗരിയിലെത്തുന്നത്. ബാഹുബലിക്ക് ശേഷം എസ്‌.എസ്‌ രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ മള്‍ട്ടി സ്‌റ്റാര്‍ ചിത്രമാണ് ആര്‍ആര്‍ആര്‍.

RRR team with Rajamouli at Thiruvananthapuram : രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവർ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 26ന് വൈകിട്ട് ആറ്‌ മണിക്കാണ് ആര്‍ആര്‍ആര്‍ പ്രീ ലോഞ്ച് ഇവന്റ് നടക്കുക.

RRR release : ആര്‍ആര്‍ആര്‍ റിലീസിനായി നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. 2022 ജനുവരി 7നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read : JC Daniel award postponed: ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു

റീലിസിനുമുമ്പ് തന്നെ ചിത്രം കോടികളുടെ ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട്. എച്ച്ആര്‍ പിക്‌ചേഴ്‌സ്‌ ആണ് ആര്‍ആര്‍ആര്‍ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

RRR cast and crew : 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ചിത്രം പറയുന്നത്. അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നദി ഡെയ്‌സി എഡ്‌ജർ, തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ABOUT THE AUTHOR

...view details