കേരളം

kerala

ETV Bharat / sitara

നടന്‍ രാഘവ ലോറന്‍സിന്‍റെ അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് കൊവിഡ്

പതിനെട്ട് കുഞ്ഞുങ്ങള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാഘവ ലോറന്‍സ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

നടന്‍ രാഘവ ലോറന്‍സിന്‍റെ അനാഥാലയം  നടന്‍ രാഘവ ലോറന്‍സിന്‍റെ അനാഥാലയം കൊവിഡ്  നടന്‍ രാഘവ ലോറന്‍സ് കൊവിഡ്  raghava lawrence tweets  raghava lawrence tweets 18 kids and 3 staff in his orphanage tested covid 19 positive
നടന്‍ രാഘവ ലോറന്‍സിന്‍റെ അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 29, 2020, 5:24 PM IST

തമിഴ് നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പതിനെട്ട് കുഞ്ഞുങ്ങള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാഘവ ലോറന്‍സ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുഞ്ഞുങ്ങള്‍ക്ക് പനി വന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും കുഞ്ഞുങ്ങളുടെയും ജോലിക്കാരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നടന്‍ ട്വീറ്റ് ചെയ്തു.

'സുഹൃത്തുക്കളും ആരാധകരും അറിയാന്‍.... അനാഥരായ കുട്ടികള്‍ക്കായി ഞാനൊരു ട്രസ്റ്റ് നടത്തുന്നുണ്ട്. ഒരാഴ്ച്ച മുമ്പ് അതിലെ ചില കുട്ടികള്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അവരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു​. 18 കുട്ടികളും മൂന്ന് ജോലിക്കാരും കൊവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞു. ജോലിക്കാരില്‍ രണ്ടുപേര്‍ ഭിന്നശേഷിക്കാരാണ്. ഇപ്പോള്‍ എല്ലാവരുടെ നിലയിലും നല്ല പുരോഗതിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പനി നല്ലവണ്ണം കുറഞ്ഞു. ഇനി വൈറസ് നെഗറ്റീവാകുന്ന ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അറിയിച്ചു. അവര്‍ രോഗം ഭേദമായി തിരിച്ചുവരാന്‍ ഏവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കണേ... ഞാന്‍ ചെയ്യുന്ന സേവനം എന്‍റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്‍റെ നന്ദി.' രാഘവ ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് ദുരിതാശ്വാസത്തിന് വലിയ തുക സംഭാവന നല്‍കിയിരുന്നു രാഘവ ലോറന്‍സ്.

ABOUT THE AUTHOR

...view details