Puneeth Rajkumar Aunt is still unaware of his death: കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകമാകെ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ പുനീതിന്‍റെ മരണവാര്‍ത്ത അറിയാത്തൊരാള്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ കുടുംബത്തിലുണ്ട്. പുനീതിന്‍റെ പിതൃസഹോദരിയായ നാഗമ്മ.
കുടുംബാംഗങ്ങള്‍ ആരും പുനീതിന്‍റെ മരണവിവരം ഇതുവരെ നാഗമ്മയെ അറിയിച്ചിട്ടില്ല. നാഗമ്മയ്‌ക്ക് അത് താങ്ങാനാവില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. 90 വയസ്സുള്ള നാഗമ്മ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലാണ്.
കുട്ടിക്കാലത്ത് നാഗമ്മ ആയിരുന്നു പുനീതിനെ നോക്കിയിരുന്നത്. നാഗമ്മയെ ഇടയ്‌ക്കിടെ പുനീത് സന്ദര്‍ശിക്കുമായിരുന്നു. നാഗമ്മയ്‌ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു പുനീത്. ഇടയ്‌ക്കിടെ അപ്പു എവിടെയെന്ന് ചോദിക്കുമ്പോള്‍ വിദേശത്ത് സിനിമ ചിത്രീകരണത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്നും കുടുംബാംഗങ്ങള്‍ കള്ളം പറയും.