നിതിൻ രഞ്ജി പണിക്കറിന്‍റെ സംവിധാനത്തിൽ സൂപ്പർതാരം മമ്മൂട്ടി നായകനായെത്തിയ മലയാള ചലച്ചിത്രമാണ് കസബ. സിനിമ റിലീസ് ചെയ്‌ത് നാല് വർഷം പൂർത്തിയാകുമ്പോൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള സൂചനകളാണ് നിർമാതാവ് ജോബി ജോർജ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. ആര്, എന്തു പറഞ്ഞാലും സിഐ രാജന്‍ സക്കറിയ അത്രയേറെ പ്രാധാന്യമുള്ളതാണെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ചിത്രത്തിന്‍റെ രണ്ടാം വരവ് പ്രതീക്ഷിക്കാമെന്നുമാണ് നിർമാതാവ് അറിയിച്ചത്.
രാജൻ സക്കറിയ ഒരു വരവ് കൂടി വരും: 'കസബ'യുടെ രണ്ടാം ഭാഗത്തിന്‍റെ സൂചനയുമായി നിർമാതാവ് - nitin ranji panicker
സാഹചര്യങ്ങൾ അനുകൂലമായാൽ മമ്മൂട്ടി ചിത്രം കസബയുടെ രണ്ടാം ഭാഗമൊരുക്കുമെന്നാണ് നിർമാതാവ് ജോബി ജോർജ് അറിയിച്ചത്.
"നാല് കൊല്ലം മുമ്പ്... ഈ സമയം.. അവസാന മിനുക്കുപണികളിൽ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്‍റെ രാജൻ സക്കറിയയുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്‍റെ പൊന്നിൽ ചാലിച്ച പ്രതിരൂപം... ആർക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജൻ, രാജാവ് തന്നെയാണ്, മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ... കസബയുടെ നാല് വർഷങ്ങൾ," എന്നാണ് നിർമാതാവ് ജോബി ജോർജ് വ്യക്തമാക്കിയത്. ഗുഡ്‌വിൽ എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ 2016-ൽ പുറത്തിറക്കിയ കസബ ചിത്രം നിർമിച്ചത് ആലിസ് ജോർജ്, ജോബി ജോർജ് എന്നിവർ ചേർന്നായിരുന്നു.