പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പി'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ കുറുപ്പുമായി ബന്ധപ്പെട്ടുള്ള സംവിധായകന്‍ പ്രിയദര്‍ശന്‍റെ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയദര്‍ശന്‍ നടത്തിയ പ്രസ്‌താവനയാണ് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രിയദര്‍ശന്‍റെ പ്രസ്‌താവനയുടെ വീഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുന്നത്. കുറുപ്പ് ചിത്രത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
'കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്‌താവന നെറ്റ്‌ഫ്ലിക്‌സിനെ കുറിച്ചും തിയേറ്റര്‍ റിലീസിനെ കുറിച്ചുമുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. അല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചായിരുന്നില്ല. ദുല്‍ഖറിനെയോ അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ കുറുപ്പിനെയോ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ എന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയും ഞാനൊരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത തരത്തില്‍ അവതരിപ്പിക്കുകയുമായിരുന്നു.
ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്‌ഫ്ലിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്‌തിട്ട് പറയുന്നുണ്ട് ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങിക്കൊണ്ട് വന്ന് തിയേറ്ററുകാരെ സഹായിച്ചുവെന്ന്. അതൊന്നും ശരിയല്ല.' -പ്രിയദര്‍ശന്‍ കുറിച്ചു.
Also Read: Hridayam Movie: 'ഹൃദയം' കരയിപ്പിക്കുമോ? ആകാംഷ നിറച്ച് പുതിയ ടീസര്‍