കേരളം

kerala

ETV Bharat / sitara

ശംഖുമുഖി സിനിമയാകുന്നു; ആദ്യമായി ഒന്നിക്കാൻ മഞ്ജു വാര്യരും പൃഥ്വിരാജും - ജി ആർ ഇന്ദുഗോപൻ

ജി ആർ ഇന്ദുഗോപന്‍റെ നോവെല്ല ശംഖുമുഖിയെ ആസ്പദമാക്കിയുള്ള ചിത്രം വേണു ആണ് സംവിധാനം ചെയ്യുന്നത്

ശംഖുമുഖി സിനിമയാകുന്നു  മഞ്ജു വാര്യർ  പൃഥ്വിരാജ്  prithviraj  manju warrier  venu  kaapa  gr indugopan  ജി ആർ ഇന്ദുഗോപൻ  വേണു
prithviraj and manju warrier in venu directing kaapa written by gr indugopan

By

Published : Jul 25, 2021, 1:34 PM IST

ജി ആർ ഇന്ദുഗോപന്‍റെ നോവെല്ല ശംഖുമുഖി സിനിമയാകുന്നു. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വേണു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പൃഥ്വിരാജും ആണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരുമിച്ച് ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന പ്രത്യേകത ഉള്ള ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Also Read: ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ടിൽ പുരസ്കാരം നേടി ജിയോ ബേബി

ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കും. ആണും പെണ്ണും എന്ന ആന്തോളജിയിലെ രാച്ചിയമ്മക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാമ് കാപ്പ.

ABOUT THE AUTHOR

...view details