കേരളം

kerala

ETV Bharat / sitara

കേരളത്തിന്‍റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാൻ ശശി തരൂരിനാകുമെന്ന് പ്രതാപ് പോത്തൻ

കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാനും കേരളത്തിന്‍റെ ഏറ്റവും നല്ല മുഖ്യമന്ത്രിയാകാനും ശശി തരൂരിന് സാധിക്കുമെന്നാണ് പ്രതാപ് പോത്തൻ അഭിപ്രായപ്പെടുന്നത്.

prathap pothen  ഏറ്റവും മികച്ച മുഖ്യമന്ത്രി ശശി തരൂർ വാർത്ത  കേരളത്തിന്‍റെ ഏറ്റവും മികച്ച മുഖ്യമന്ത്രി പ്രതാപ് പോത്തൻ വാർത്ത  ശശി തരൂർ പ്രതാപ് പോത്തൻ വാർത്ത  ശശി തരൂർ കോൺഗ്രസ് നേതാവ് പ്രതാപ് പോത്തൻ വാർത്ത  best ever kerala cm prathap pothan news  prathap pothan shashi tharoor news  shashi tharoor mp kerala chief minister news
കേരളത്തിന്‍റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാൻ ശശി തരൂരിനാകുമെന്ന് പ്രതാപ് പോത്തൻ

By

Published : Dec 23, 2020, 9:14 AM IST

കേരളത്തിന്‍റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാൻ ശശി തരൂർ എംപിക്ക് സാധിക്കുമെന്ന് നടൻ പ്രതാപ് പോത്തൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട വൻ പരാജയത്തിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് താരം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ ശശി തരൂരിനാകുമെന്നും അദ്ദേഹത്തിലൂടെ കേരളത്തിന് മികച്ച ഒരു മുഖ്യമന്ത്രിയെ ലഭിക്കുമെന്നുമാണ് നടൻ അഭിപ്രായപ്പെടുന്നത്.

കോൺഗ്രസിന് കേരളത്തിൽ നിന്നേറ്റ വൻ തിരിച്ചടിക്ക് ശേഷം പാർട്ടിയുടെ നേതൃസ്ഥാനം മാറ്റണമെന്ന് ചർച്ചകൾ ഉയരുകയാണ്. "ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. കേരളം ഇതുവരെ കണ്ടതില്‍ വച്ച ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് സാധിക്കു," എന്ന് പ്രതാപ് പോത്തൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details