കേരളം

kerala

ETV Bharat / sitara

അപ്പു നൽകിയ സ്‌നേഹത്തിന് ചാലു ചേട്ടന്‍റെ നന്ദി; പ്രണവ് മോഹൻലാലിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ - Pranav and Dulquer

പ്രണവ് മോഹൻലാൽ ദുല്‍ഖര്‍ സല്‍മാനും 'വരനെ ആവശ്യമുണ്ട്' ടീമിനും ആശംസകളറിയിച്ച് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിന് ദുല്‍ഖറും സ്‌നേഹത്തോടെ നന്ദി അറിയിക്കുന്നുണ്ട്.

അപ്പു നൽകിയ സ്‌നേഹത്തിന്  ചാലു ചേട്ടന്‍റെ നന്ദി  പ്രണവ് മോഹൻലാൽ  ദുല്‍ഖര്‍ സല്‍മാൻ  വരനെ ആവശ്യമുണ്ട്  Pranav Mohanlal  Dulquer salmaan  Pranav and Dulquer  Varane aavashyamund
വരനെ ആവശ്യമുണ്ട്

By

Published : Feb 3, 2020, 1:06 AM IST

"ചാലു ചേട്ടാ, നിങ്ങളുടെ പുതിയ ചിത്രം വരനെ ആവശ്യമുണ്ട് റിലീസ് ചെയ്യുന്നതില്‍ വളരെ സന്തോഷം. ആദ്യമായി താങ്കള്‍ നിര്‍മിക്കുന്ന ചിത്രത്തിനും അഭിനന്ദനം. വെയ്ഫെയറര്‍ ഫിലിംസിനും എം സ്റ്റാര്‍ എന്‍റര്‍ടെയ്‌ന്‍റ്മെന്‍റ്സിനും ആശംസകള്‍ നേരുന്നു. ഒപ്പം സുരേഷ് ഗോപി അങ്കിളിനും ശോഭന ആന്‍റിയ്ക്കും അനൂപ് ചേട്ടനും കല്യാണി പ്രിയദര്‍ശനും," ദുല്‍ഖറിന് പ്രണവ് മോഹന്‍ലാല്‍ കുറിച്ച ആശംസകളാണിത്. പ്രണവ് മോഹൻലാൽ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച ആശംസകൾക്ക് ദുൽഖർ നൽകിയ മറുപടിയും തരംഗമാകുകയാണ്."നന്ദി അപ്പു! മരക്കാറിനും ഹൃദയത്തിനുമായി ഇനിയും അധികം കാത്തിരിക്കാൻ വയ്യ. ഈ വര്‍ഷം മികച്ചതാകട്ടെ. ഒത്തിരി സ്നേഹം!!", ദുല്‍ഖര്‍ സല്‍മാൻ കമന്‍റ് ചെയ്‌തു.

ദുല്‍ഖര്‍ സല്‍മാനും സംവിധായകൻ പ്രിയദര്‍ശന്‍റെ മകൾ കല്യാണി പ്രിയദര്‍ശനും മുഖ്യവേഷത്തിലെത്തുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ അണ് നിർവ്വഹിക്കുന്നത്. ഒപ്പം സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തിന്‍റെ അഭിനയനിരയിലുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഈ ചിത്രത്തിൽ ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.

ABOUT THE AUTHOR

...view details