ക്യാപ്റ്റന്‍ എന്ന ബയോപിക് സിനിമക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന സിനിമയാണ് വെള്ളം. സിനിമയുടെ ഷൂട്ടിങ് കണ്ണൂര്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിന്‍റെയും അതില്‍ നിന്നും ജയസൂര്യ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്‍റെയും വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍.
ഷൂട്ടിങിനിടെ അപകടം, ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
പ്രജേഷ് സെന്‍ സിനിമ 'വെള്ള'ത്തിലെ പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സീനില്‍ ജയസൂര്യയുടെ കയ്യിലെ ഭാരമേറിയ യന്ത്രത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. സമയോജിതമായി അണിയറപ്രവര്‍ത്തകര്‍ ഇടപെട്ടതിനാല്‍ വലിയ അപകടത്തില്‍ നിന്നാണ് ജയസൂര്യ രക്ഷപ്പെട്ടത്. ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ ഷോട്ട് നന്നാക്കുവാന്‍ ജയസൂര്യ തന്നെ ആ രംഗം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിഖ് , ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, സീനു സൈനുദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കിയിരിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.