കേരളം

kerala

ETV Bharat / sitara

ദുല്‍ഖറിന്‍റെ നായികയാകാന്‍ പ്രതിഫലം കുറച്ച് പൂജ ഹെഗ്ഡെ

ഒരു സിനിമയ്‍ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്‍ഡെ വാങ്ങിക്കുന്നത്. ദുല്‍ഖര്‍ സിനിമയിലെ നായികയാകാൻ പൂജ ഹെഗ്‍ഡെ പ്രതിഫലം കുറച്ചുവെന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

pooja hegde dulquer salmaan latest telugu movie  ദുല്‍ഖറിന്‍റെ നായികയാകാന്‍ പ്രതിഫലം കുറച്ച് പൂജ ഹെഗ്ഡെ  പൂജ ഹെഗ്ഡെ  പൂജ ഹെഗ്ഡെ വാര്‍ത്തകള്‍  dulquer salmaan latest telugu movie  pooja hegde dulquer salmaan
ദുല്‍ഖറിന്‍റെ നായികയാകാന്‍ പ്രതിഫലം കുറച്ച് പൂജ ഹെഗ്ഡെ

By

Published : Dec 5, 2020, 1:47 PM IST

മഹാനടിയില്‍ ജെമിനി ഗണേശനായി വേഷമിട്ട് തെന്നിന്ത്യയൊട്ടാകെ ശ്രദ്ധനേടിയ മലയാളത്തിന്‍റെ സ്വന്തം കുഞ്ഞിക്ക വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. ഇത്തവണ തെന്നിന്ത്യന്‍ നടി പൂജ ഹെഗ്ഡെയാണ് ദുല്‍ഖറിന്‍റെ നായിക. ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ കണ്‍സെപ്ഷ്വല്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ മുൻ നിരയിലുള്ള താരങ്ങളില്‍ ഒരാളായ പൂജ ഹെഗ്‍ഡെ. ഇപ്പോള്‍ ദുല്‍ഖറിന്‍റെ നായികയാകുന്നതിന് പ്രതിഫലം കുറച്ചിരിക്കുകയാണ് പൂജ. ഒരു സിനിമയ്‍ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്‍ഡെ വാങ്ങിക്കുന്നത്. ദുല്‍ഖര്‍ സിനിമയിലെ നായികയാകാൻ പൂജ ഹെഗ്‍ഡെ പ്രതിഫലം കുറച്ചുവെന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രഭാസിന്‍റെ നായികയായി രാധേ ശ്യാം എന്ന സിനിമയാണ് പൂജ ഹെഗ്‍ഡെ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ദുല്‍ഖര്‍ ചിത്രത്തില്‍ എന്തായാരിക്കും പൂജ ഹെഗ്‍ഡെയുടെ കഥാപാത്രം എന്നത് വ്യക്തമല്ല. ചിത്രം 1964ന്റെ പശ്ചാത്തലത്തില്‍ ഒരു പിരീഡ് ഡ്രാമയായിട്ടാണ് എടുക്കുക.

ABOUT THE AUTHOR

...view details