കേരളം

kerala

ETV Bharat / sitara

സുശാന്തിന്‍റെ വേഷം ഷഹീറിന് ; പവിത്ര റിഷ്‌തയുടെ രണ്ടാം സീസണിന്‍റെ ഷൂട്ട് തുടങ്ങി - അങ്കിത ലോഖണ്ഡെ

സുശാന്ത് സിങ് കൈകാര്യം ചെയ്തിരുന്ന വേഷം ഷഹീർ ഷെയ്ക്ക് ആണ് പുതിയ സീസണിൽ അവതരിപ്പിക്കുക

Ankita Lokhande  Shaheer Sheikh begin shooting for 'Pavitra Rishta 2'  പ്രശസ്ത സീരിയൽ പവിത്ര റിഷ്തയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു  സുശാന്ത് സിങ്  Pavitra Rishta 2  പവിത്ര റിഷ്ത  അങ്കിത ലോഖണ്ഡെ  ഷഹീർ ഷെയ്ക്ക്
പ്രശസ്ത സീരിയൽ പവിത്ര റിഷ്തയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

By

Published : Jul 11, 2021, 10:16 PM IST

അങ്കിത ലോഖണ്ഡെ, ഷഹീർ ഷെയ്ക്ക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സീരീസായ പവിത്ര റിഷ്‌ത രണ്ടാം സീസണിന്‍റെ ചിത്രീകരണം ആരംഭിച്ചു. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

2009 മുതൽ 2014 വരെ സീ ടിവിയിലൂടെ പവിത്ര റിഷ്‌ത പ്രേക്ഷകന് മുന്നിലെത്തിച്ചത് മാനവിന്‍റെയും അർച്ചനയുടെയും പ്രണയ കഥയായിരുന്നു. അങ്കിതയ്‌ക്കൊപ്പം അന്തരിച്ച നടൻ സുശാന്ത് സിങ് ആയിരുന്നു അന്ന് മാനവിനെ അവതരിപ്പിച്ചിരുന്നത്. പിന്നീട് സുശാന്ത് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു.

Also Read: തിയറ്ററിൽ തീ പാറിക്കാൻ തല ; വലിമൈ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

പുതിയ സീസണില്‍ ഷഹീർ ഷെയ്‌ക്ക് സുശാന്ത് അവതരിപ്പിച്ചിരുന്ന മാനവിന്‍റെ വേഷത്തിലെത്തും. സീരീസിന്‍റെ രണ്ടാം ഭാഗം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആള്‍ട്ട് ബാലാജിയിലൂടെയാണ് സംപ്രേഷണം ചെയ്യുക.

ABOUT THE AUTHOR

...view details