കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം ഹാപ്പി സര്‍ദാറിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പട്യാല പെഗ് എന്നു തുടങ്ങുന്ന ഗാനത്തിലെ പ്രധാന ആകർഷണം കാളിദാസിന്‍റെ നൃത്ത ചുവടുകളാണ്. പഞ്ചാബിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് 'ഹാപ്പി സർദാർ'. സുധീപ്-ഗീതിക ദമ്പതികൾ സംവിധാനം ചെയ്ത ചിത്രത്തിൽ സർദാറിന്‍റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. മെറിൻ മേരി ഫിലിപ്പാണ് നായിക.
കാളിദാസിന്‍റെ കിടിലന്‍ ഡാന്‍സുമായി ഹാപ്പി സര്‍ദാറിലെ 'പട്യാല പെഗ്ഗ്' - പഞ്ചാബിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് 'ഹാപ്പി സർദാർ'
പഞ്ചാബിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് 'ഹാപ്പി സർദാർ'. സുധീപ്-ഗീതിക ദമ്പതികളാണ് ചിത്രത്തിന്‍റെ സംവിധാനം
കാളിദാസിന്‍റെ കിടിലന്‍ ഡാന്‍സുമായി ഹാപ്പി സര്‍ദാറിലെ 'പട്യാല പെഗ്ഗ്'
സിദ്ദിഖ്, ജാവേദ് ജഫ്‌റി, ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രൻ, സിബി ജോസ്, സിദ്ധി മഹാജൻ, മാലാ പാർവതി, സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനിൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സന്തോഷ് വർമ, വിനായക് ശശികുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.
TAGGED:
കാളിദാസ് ജയറാം