കേരളം

kerala

ETV Bharat / sitara

'സ്‌ത്രീയിലെ വീര്യം' കാണിച്ച് പാരിസ് ലക്ഷ്മിയുടെ എൽസ് - പാരിസ് ലക്ഷ്മി വനിതാ ദിനം ഗാനം വാർത്ത

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അവഹേളനങ്ങൾക്കെതിരെ പൊരുതുന്ന ഒരു കൂട്ടം വനിതകളെയാണ് പാരിസ് ലക്ഷ്മി സംവിധാനം ചെയ്‌ത 'എൽസ്' എന്ന മ്യൂസിക് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്

സ്‌ത്രീയിലെ വീര്യം പുതിയ വാർത്ത  പാരിസ് ലക്ഷ്മി എൽസ് വാർത്ത  paris lakshmi's elles music video goes viral news  paris lakshmi music video latest news  പാരിസ് ലക്ഷ്മി വനിതാ ദിനം ഗാനം വാർത്ത  woman day paris lakshmi news
സ്‌ത്രീയിലെ വീര്യം കാണിച്ച് പാരിസ് ലക്ഷ്മിയുടെ എൽസ്

By

Published : Mar 7, 2021, 6:33 PM IST

വർണവും വർഗവും പ്രായവും വലിപ്പവും... അക്രമങ്ങൾക്കും അവഹേളനങ്ങൾക്കുമൊപ്പം സ്ത്രീകളെ പലപ്പോഴും സമൂഹം വിവേചനങ്ങളിലൂടെയും അടിച്ചമർത്താറുണ്ട്. എന്നാൽ, അവയെ അതിജീവിച്ച് മുന്നേറുന്നതാണ് വിജയം. ഫ്രാൻസിൽ നിന്നുമെത്തി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്‌ത് മലയാളി പ്രേക്ഷകരുടെ മനസിലിടം പിടിച്ച പാരിസ് ലക്ഷ്മി വനിതാ ദിനത്തോടമനുബന്ധിച്ച് നൽകുന്ന സന്ദേശവുമിതാണ്.

നര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി സംവിധാനം ചെയ്‌ത 'എൽസ്' എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എൽസ് എന്ന ഫ്രഞ്ച് വാക്കിനർഥം അവൾ എന്നാണ്. കാവ്യ മാധവ്, ലക്ഷ്മി ഷാജി, പഞ്ചമി അരവിന്ദ്, അഡ്വ. കെ.കെ കവിത, സാംസൺ ലെയ്, ഇന്ദുജ പ്രകാശ്, ശ്യാമള സേവ്യർ, പാരിസ് ലക്ഷ്മി എന്നിവരാണ് മ്യൂസിക് വീഡിയോയിലെ അഭിനേതാക്കൾ. സ്ത്രീ മുന്നേറ്റത്തിന് പ്രചോദനമാകും വിധം മനോഹരമായ കഥകളായാണ് എൽസ് അവതരിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details