ആര്യയെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രം 'സർപട്ട പരമ്പരൈ' ഒടിടി റിലീസിന്. ചിത്രം ജൂലൈ 22ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകന് മുന്നിലെത്തും. തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
80കളിൽ വടക്കൻ ചെന്നൈയിലെ ആളുകൾക്കിടയിലുണ്ടായിരുന്ന ബോക്സിങ് താൽപ്പര്യത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. കബില എന്ന ബോക്സറായാണ് ചിത്രത്തിൽ ആര്യയെത്തുന്നത്.
ഏറെക്കാലമായി ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ശാരീരിക തയ്യാറെടുപ്പുകളിലായിരുന്നു ആര്യ. സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കൈന്‍, പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Also Read: 'നിങ്ങൾ സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു'; ദിലീപ് കുമാറിന്‍റെ വിയോഗത്തിൽ ദുൽഖർ
മുരളി ജെ. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സെൽവ ആർ.കെയാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകൻ.