കേരളം

kerala

By

Published : Sep 6, 2021, 8:23 PM IST

ETV Bharat / sitara

കാർത്തിക്കും രജനികാന്തിനും ആര്യക്കും ശേഷം ചിയാൻ വിക്രം; പാ രഞ്ജിത്ത് ചിത്രം ഒക്‌ടോബറിൽ തുടങ്ങും

പാ രഞ്ജിത്തിന്‍റെ അടുത്ത നായകൻ ചിയാൻ വിക്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങുമെന്നാണ് സൂചന.

chiyaan vikram starts october news  chiyaan vikram pa ranjith news latest  pa ranjith movie october shoot news  ചിയാൻ വിക്രം വാർത്ത  ചിയാൻ വിക്രം പാ രഞ്ജിത്ത് വാർത്ത  പാ രഞ്ജിത്ത് ഒക്‌ടോബർ വാർത്ത
ചിയാൻ വിക്രം

മദ്രാസ്, കാല, കബാലി, സാർപട്ടാ പരമ്പരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ, ഒരു കഥയ്‌ക്കപ്പുറം വ്യക്തമായ രാഷ്‌ട്രീയം പറഞ്ഞ സംവിധായകനാണ് പാ രഞ്ജിത്ത്.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ആര്യ ചിത്രം സാർപട്ടാ പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് പുതിയ സിനിമയുടെ പണിപ്പുരയിലാണ്. സംവിധായകന്‍റെ അടുത്ത ചിത്രത്തിലെ നായകൻ തമിഴകത്തെ സൂപ്പർതാരം ചിയാൻ വിക്രമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: മാരി സെൽവരാജിന്‍റെ ചിത്രത്തിനായി കബഡി പരിശീലിച്ച് വമ്പൻ തയ്യാറെടുപ്പുകളോടെ ധ്രുവ് വിക്രം

വിക്രം- പാ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്‌ടോബറിൽ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത. സാർപട്ടാ പരമ്പരൈയിൽ അണിനിരന്ന അഭിനേതാക്കളും ചിത്രത്തിൽ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേ സമയം, വിക്രമിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പൊന്നിയൻ സെൽവൻ ആണ്. മണിരത്‌നത്തിന്‍റെ കരിയറിലെ തന്‍റെ ഏറ്റവും വലിയ ചിത്രമാണ് വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന പൊന്നിയൻ സെൽവൻ.

ABOUT THE AUTHOR

...view details