കേരളം

kerala

ഇന്ത്യയിൽ നിന്നും ബെർലിൻ ക്രിട്ടിക്‌സ് വീക്കിലെത്തുന്ന ആദ്യ ചിത്രമായി കുതിരൈവാലൻ

By

Published : Jan 28, 2021, 8:51 AM IST

ഒരു ദിവസം ആകസ്മികമായി നായകന് കുതിരവാലുണ്ടാകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് തമിഴ് ചിത്രത്തിന്‍റെ പ്രമേയം. 25-ാമത് ഐഎഫ്എഫ്കെയിൽ കുതിരൈവാലന്‍റെ ആദ്യ പ്രദർശനവും നടക്കും.

pa ranjith film at berlin's critic week news  പാ രഞ്ജിത് നിർമിച്ച സിനിമ വാർത്ത  കുതിരൈവാലൻ സിനിമ വാർത്ത  കുതിരൈവാലൻ ബെർലിൻ ക്രിട്ടിക്‌സ് വീക്ക് പുതിയ വാർത്ത  ബെർലിൻ ക്രിട്ടിക്‌സ് വീക്കിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം വാർത്ത  ഏഴാം ബെർലിൻ ക്രിട്ടിക്സ് വീക്ക് വാർത്ത  berlin critics week first indian movie news  pa ranjith kuthiraivaal iffk news  Kalaiyarasan kuthiraivaal news
ഇന്ത്യയിൽ നിന്നും ബെർലിൻ ക്രിട്ടിക്‌സ് വീക്കിലെത്തുന്ന ആദ്യ ചിത്രമായി കുതിരൈവാലൻ

പരിയേറും പെരുമാൾ, ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം തമിഴകത്തെ പ്രശസ്‌ത സംവിധായകൻ പാ. രഞ്ജിത് നിർമിച്ച കുതിരൈവാലന് അന്താരാഷ്‌ട്ര ബഹുമതി. ബെർലിൻ ക്രിട്ടിക്സ് വീക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി കുതിരൈവാലൻ.

അടുത്ത മാസം 10 മുതൽ 18 വരെ ബെർലിനിൽ നടക്കുന്ന ഏഴാം ബെർലിൻ ക്രിട്ടിക്സ് വീക്കിൽ തമിഴ് ചിത്രം പ്രദർശിപ്പിക്കും. പാ.രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസ് നിർമിച്ച കുതിരൈവാലൻ സംവിധാനം ചെയ്തത് മനോജ് ലിയോണൽ ജാഹ്സൻ, ശ്യാം സുന്ദര്‍ എന്നിവർ ചേർന്നായിരുന്നു. പാ.രഞ്ജിത്തിന്‍റെ തന്നെ മദ്രാസ് ചിത്രത്തിലെ കലയരസനായിരുന്നു നായകവേഷം ചെയ്‌തത്. അഞ്ജലി പാട്ടീൽ ആയിരുന്നു ചിത്രത്തിലെ നായിക.

മാജിക്കൽ റിയലിസത്തിലൂടെ കഥ പറഞ്ഞ തമിഴ് ചിത്രം മുംബൈ ചലച്ചിത്രോത്സവത്തിലും കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും പ്രദർശനത്തിനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു ദിവസം ഉറക്കം എണീക്കുമ്പോൾ പെട്ടെന്ന് നായകന് കുതിരവാലുണ്ടാകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കുതിരൈവാലന്‍റെ പ്രമേയം.

2018ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്‍റെ ആദ്യ പ്രദർശനമാണ് അടുത്ത മാസം തുടങ്ങുന്ന 25-ാമത് ഐഎഫ്എഫ്കെയിൽ നടത്തുന്നത്.

ABOUT THE AUTHOR

...view details