കേരളം

kerala

By

Published : Mar 23, 2021, 6:19 PM IST

ETV Bharat / sitara

ഓസ്കർ ലിസ്റ്റിൽ തിളങ്ങിയ നോമാഡ്‌ലാൻഡ് ഏപ്രിൽ രണ്ടിന് ഇന്ത്യയിലെത്തും

ക്ലോ ഷാവോ സംവിധാനം ചെയ്ത ചിത്രം ഓസ്കറിലേക്ക് ആറ് വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്. ഇന്ത്യൻ തിയേറ്ററുകളിൽ ചിത്രം അടുത്ത മാസം രണ്ടിന് റിലീസിനെത്തും.

ഓസ്കർ ലിസ്റ്റിൽ തിളങ്ങിയ നോമാഡ്‌ലാന്‍റ് വാർത്ത  ഏപ്രിൽ രണ്ട് നോമാഡ്‌ലാന്‍റ് റിലീസ് വാർത്ത  ഏപ്രിൽ രണ്ട് ഇന്ത്യ റിലീസ് നോമാഡ്‌ലാന്‍റ് വാർത്ത  നോമാഡ്‌ലാന്‍റ് ഗോൾഡൻ ഗ്ലോബ് വാർത്ത  oscar nomadland indian cinemas news  oscar nominated nomadland latest news  oscar nomination film india release news
ഓസ്കർ ലിസ്റ്റിൽ തിളങ്ങിയ നോമാഡ്‌ലാന്‍റ് ഏപ്രിൽ രണ്ടിന് ഇന്ത്യയിലെത്തും

ആറ് നാമനിർദേശങ്ങളുമായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നോമാഡ്‌ലാൻഡ് ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, മികച്ച ഫിലിം എഡിറ്റിങ്, മികച്ച ഛായാഗ്രഹകൻ, മികച്ച നടി എന്നീ വിഭാഗങ്ങളിൽ ഓസ്കറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സിനിമ ഏപ്രിൽ രണ്ടിന് ഇന്ത്യൻ തിയേറ്ററുകളിലെത്തും.

ഓസ്കറിൽ മാത്രമല്ല നോമാഡ്‌ലാൻഡ് തിളങ്ങിയത്. നിരൂപക പ്രശംസ നേടിയ നോമാഡ്‌ലാൻഡ് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള കിരീടമണിഞ്ഞു. കൂടാതെ, ചിത്രത്തിന്‍റെ സംവിധായകൻ ക്ലോ ഷാവോയായിരുന്നു മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയിൽ എത്തിപ്പെടുന്ന നാടോടികളുടെ ജീവിതത്തിലേക്കാണ് നോമാഡ്‌ലാൻഡ് കാമറ ചലിപ്പിക്കുന്നത്. നോമാഡ്‌ലാൻഡ്: സർവൈവിങ് അമേരിക്ക ഇൻ 21 സെഞ്ചുറി എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഭർത്താവിനെയും ജോലിയും നഷ്‌ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്.

ABOUT THE AUTHOR

...view details