അവതാരകന്‍റെ മുഖത്തടിച്ച വില്‍ സ്‌മിത്ത് വികാരാധീനനായി നിറകണ്ണുകളോടെ മാപ്പു പറഞ്ഞു.. അവതാരകനായ ക്രിസ് റോക്കിനെയാണ് വിൽ സ്‌മിത്ത് കൈയേറ്റം ചെയ്‌തത്. ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്.
Oscars 2022 live updates: മികച്ച നടൻ വിൽ സ്മിത്ത്, മികച്ച സംവിധായകൻ ജെയ്ൻ കാംപിയോൺ
09:51 March 28
മാപ്പു പറഞ്ഞ് വില്‍ സ്‌മിത്ത്
09:18 March 28
മികച്ച ചിത്രം
സിയാന്‍ ഹെഡര്‍ സംവിധാനം ചെയ്‌ത 'കോഡ' ആണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ലഭിച്ചത്.
09:11 March 28
മികച്ച നടി
'ദ് ഐയ്‌സ് ഓഫ് ടാമി ഫായെ' എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്‌ചവെച്ച ജെസിക്ക ചസ്‌റ്റെയ്‌ന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടി.
09:05 March 28
മികച്ച നടന്‍
'കിംഗ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിലൂടെ വില്‍ സ്‌മിത്ത് മികച്ച നടനുള്ള ഓസ്‌കര്‍ നേടി.
09:01 March 28
മികച്ച ഗാനം
'ജെയിംസ് ബോണ്ടി'ലെ 'നോ ടൈം ടു ഡൈ' മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ബില്ലീ ഈലിഷ്, ഫിന്നീസ് ഓ കോണല്‍ എന്നിവരുടെ വരികള്‍ക്ക് ബില്ലീ ഈലിഷ് ആണ് ഗാനാലാപനം.
08:50 March 28
മികച്ച സംവിധാനം
'ദ പവർ ഓഫ് ഡോഗ്' എന്ന ചിത്രത്തിലൂടെ ജേന്‍ കാംപിയന്‍ മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടു.
08:50 March 28
അവതാരകനെ കൈയേറ്റം ചെയ്‌ത് വിൽ സ്‌മിത്ത്
ഓസ്‌കർ ചടങ്ങിനിടെ അവതാരകനെ ആക്രമിച്ച് വിൽ സ്‌മിത്ത്. അവതാരകനായ ക്രിസ് റോക്കിനോടാണ് വിൽ സ്‌മിത്ത് ക്ഷോഭിച്ചത്. ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്.
08:24 March 28
മികച്ച ഡോക്യുമെന്‍ററി
'സമ്മര്‍ ഓഫ് സോള്‍' മികച്ച ഡോക്യുമെന്‍ററിക്കുള്ള ഓസ്‌കര്‍ നേടി. (സംവിധാനം- ആഹിര്‍ ക്വസ്‌ലൗവ് തോംപ്‌സണ്‍)
08:18 March 28
മികച്ച എഡിറ്റിങ്
മികച്ച എഡിറ്റിങിനുള്ള (ജോ വാക്കര്‍) ഓസ്‌കര്‍ 'ഡ്യൂണ്‍' സ്വന്തമാക്കി
08:13 March 28
'ഡ്യൂണി'ന് വീണ്ടും പുരസ്‌കാരം
മികച്ച ഒറിജിനല്‍ സ്‌കോര്‍ - ഹാന്‍സ് സിമ്മെര്‍ (ഡ്യൂണ്‍)
07:46 March 28
മികച്ച അവലംബിത തിരക്കഥ
'കോഡ' എന്ന ചിത്രത്തിലൂടെ ഷോണ്‍ ഹേഡെര്‍ മികച്ച അവലംബിത തിരക്കഥക്കുള്ള ഓസ്‌കര്‍ നേടി.
07:43 March 28
മികച്ച യഥാര്‍ഥ തിരക്കഥ
കെന്നെത്ത് ബ്രാണാ (ബെല്‍ഫാസ്‌റ്റ്) മികച്ച യഥാര്‍ഥ തിരക്കഥക്കുള്ള ഓസ്‌കര്‍ നേടി.
07:40 March 28
മികച്ച മേക്കപ്പ്, കേശാലങ്കാരം
'ദ് ഐസ് ഓഫ് ടാമി ഫയെ'ക്ക് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നിവയ്‌ക്കുള്ള ഓസ്‌കര്‍ ലഭിച്ചു.
07:34 March 28
മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍
ജെന്നി ബീവന്‍ (ക്രുവല്ല) മികച്ച കോസ്‌റ്റ്യൂം ഡിസൈനുള്ള ഓസ്‌കര്‍ സ്വന്തമാക്കി.
07:30 March 28
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം
'ദ് ലോങ് ഗുഡ്‌ബൈ' (അനീല്‍ കരിയ, റിസ് അഹ്മദ്) മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമിനുള്ള ഓസ്‌കര്‍ നേടി.
07:24 March 28
ഡ്യൂണിന് പുരസ്‌കാരങ്ങള്‍ ഏറെ
- മികച്ച ചിത്രസംയോജനം -ജോ വാക്കര്‍ (ഡ്യൂണ്‍)
- മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ (ഡ്യൂണ്‍)
07:20 March 28
മികച്ച വിദേശ ഭാഷാ ചിത്രം
റ്യൂസുകെ ഹമഗുച്ചിയുടെ 'ഡ്രൈവ് മൈ കാര്‍' (ജപ്പാന്‍) മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി.
07:13 March 28
മികച്ച സഹ നടന്‍
'കോഡ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഓസ്‌കര്‍ ട്രോയ് കോട്‌സര്‍ സ്വന്തമാക്കി.
07:06 March 28
മികച്ച അനിമേറ്റഡ് ചിത്രം
'എന്‍കാന്‍റോ' മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി. (ജാരെഡ് ബുഷ്, ബൈറോണ്‍ ഹൊവാര്‍ഡ്, വൈവെറ്റ് മെറിനോ, ക്ലാര്‍ക് സ്‌പെന്‍സര്‍)
06:57 March 28
മികച്ച അനിമേറ്റഡ് ഹ്രസ്വ ചിത്രം
'ദ് വിന്‍ഡ്‌ഷീല്‍ഡ് വൈപര്‍' (ആല്‍ബെര്‍ട്ടോ മാല്‍ഗോ, ലിയോ സാന്‍ചെസ്) മികച്ച അനിമേറ്റഡ് ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
06:49 March 28
മികച്ച വിഷ്വല്‍ എഫക്‌ട്‌സ്
പോള്‍ ലാംബെര്‍ട്ട്, ട്രിസ്‌റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
06:43 March 28
മികച്ച ഡോക്യുമെന്‍ററി
'ദ ക്വീന്‍ ഓഫ് ബാസ്‌കറ്റ്‌ബാള്‍' മികച്ച ഡോക്യുമെന്‍ററിക്കുള്ള ഓസ്‌കര്‍ നേടി. ബെന്‍ പ്രൗഡ്‌ഫൂട്ട് ആണ് സംവിധാനം.
06:32 March 28
മികച്ച ഛായാഗ്രഹണം
'ഡ്യൂണ്‍' എന്ന ചിത്രത്തിലൂടെ 'ഗ്രെയ്‌ഗ് ഫ്രേസെര്‍' മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടി.
06:27 March 28
മികച്ച സഹനടി
'വെസ്‌റ്റ് സൈഡ് സ്‌റ്റോറി'യിലെ മികവുറ്റ പ്രകടനത്തിലൂടെ അരിയാനോ ഡെബാനോക്ക് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ ലഭിച്ചു.
മികച്ച ശബ്‌ദലേഖനം - ഡ്യൂണ്‍
'ഡ്യൂണ്‍' എന്ന ചിത്രത്തിലൂടെ മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്‌ദത്തിനുള്ള അവാര്‍ഡ് നേടി.
05:59 March 28
ഏറെ പ്രത്യേകതകള്‍
തൊണ്ണൂറ്റിനാലാമത് ഓസ്കർ പ്രഖ്യാപനം തുടങ്ങി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്.
ഒട്ടേറെ പുതുമകളാണ് ഇക്കൊല്ലത്തെ ഓസ്‍കർ അവാർഡിനെ ശ്രദ്ധേയമാക്കുന്നത്. ഒന്നിൽ കൂടുതൽ അവതാരകരുണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ. 2011ന് ശേഷം ആദ്യമായാണ് മൂന്ന് അവതാരകരുണ്ടാവുന്നത്.