മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മകളുടെ ചിത്രം പങ്കുവെച്ച് നടന് നിവിന്‍ പോളി. 'എന്റെ റോസൂ ഡാര്ലിങിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് നിവിന്‍ പോളി മകളുടെ ചിത്രത്തോടൊപ്പം കുറിച്ചത്. 'അപ്പനെ വാര്‍ത്തപോലെയാണ് മകളെന്നാണ്' നിവിന്‍ പോളി പങ്കുവെച്ച മകളുടെ ചിത്രത്തിന് ലഭിക്കുന്ന കമന്റ്. നിരവധിപേര്‍ താരപുത്രിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മൂത്തമകന് ദാവീദിന്റെ ഫോട്ടോ വൈറലാകാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോള്‍ റോസു എന്ന റോസ് ട്രീസയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
നിവിന്‍ പോളിയുടെ റോസൂന് മൂന്നാം പിറന്നാള്‍
നിരവധിപേര്‍ താരപുത്രിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
നിവിന്‍ പോളിയുടെ റോസൂന് മൂന്നാം പിറന്നാള്‍
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2010 ഓഗസ്റ്റ് 28 ആണ് നിവിന്‍ പോളിയും റിന്നയും വിവാഹിതരായത്. നിവിന്റെ മൂത്തമകന് ഏഴ് വയസുകാരനായ ദാദ എന്ന് വിളിക്കുന്ന ദാവീദിന് നിവിനെ പോലെ തന്നെ ഒരുപാട് ആരാധകരുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമ, മൂത്തോന് എന്നീ സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രം. നിലവില്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് അണിയറയില്‍ ഒരുങ്ങുന്ന നിവിന്‍ പോളി ചിത്രം.