കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയതോടെ അടുത്ത വർഷം നടത്താനിരിക്കുന്ന ഓസ്‌കർ നോമിനേഷന്‍ നിബന്ധനകളില്‍ സംഘാടകര്‍ മാറ്റം വരുത്തി. അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാൻ ചിത്രങ്ങൾ തിയേറ്റർ റിലീസ് ആവണമെന്ന നിർബന്ധം വേണ്ടെന്നാണ് സംഘാടകർ എടുത്ത പുതിയ തീരുമാനം. താൽക്കാലികമായി ആണെങ്കിലും ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്‌കർ നിയമത്തിൽ മാറ്റം കൊണ്ടുവരുന്നത്. ലോക്ക് ഡൗണിൽ സിനിമാ പ്രദർശനവും നിർത്തിവക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ, ഈ കാലയളവിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന, എന്നാൽ ഓൺലൈൻ സംവിധാനങ്ങൾ വഴിയോ മറ്റ് വീഡിയോ പ്രദർശന ഉപകരണങ്ങൾ (വിഒഡി) വഴിയോ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേക്ഷണം നടത്തുന്ന സിനിമകൾക്ക് 93-ാം ഓസ്‌കാർ പുരസ്‌കാരങ്ങൾക്ക് അർഹത നേടാനായി അപേക്ഷിക്കാം. എന്നാല്‍, ഡിജിറ്റല്‍ റിലീസ് ചെയ്‌ത എല്ലാ സിനിമകളെയും ഇതിലേക്ക് പരിഗണിക്കില്ല.
ഓസ്‌കർ നിയമത്തിൽ പുതിയ നിബന്ധനകൾ ; സിനിമകൾ തിയേറ്റർ റിലീസ് ആവണമെന്നില്ല - പുതിയ നിബന്ധനകൾ
ലോക്ക് ഡൗണിൽ സിനിമാ പ്രദർശനവും നിർത്തിവക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ, ഈ കാലയളവിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന, എന്നാൽ ഓൺലൈൻ സംവിധാനങ്ങൾ വഴിയോ മറ്റ് വീഡിയോ പ്രദർശന ഉപകരണങ്ങൾ (വിഒഡി) വഴിയോ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേക്ഷണം നടത്തുന്ന സിനിമകൾക്ക് ഓസ്‌കർ നോമിനേഷന് അർഹത നേടാം.
സിനിമാ പ്രദർശനശാലകളിൽ നിന്നും ലഭിക്കുന്ന അനുഭവം മറ്റ് സംവിധാനങ്ങൾ വഴി ലഭിക്കില്ലെന്ന് അക്കാദമിക്ക് ഉറപ്പുള്ളതിനാൽ കൊവിഡ് സാഹചര്യത്തിൽ മാത്രമാണ് ഇത് ബാധകമെന്ന് സംഘാടകർ അറിയിച്ചു. അതിനാൽ തന്നെ, എല്ലാം പൂർവസ്ഥിതിയിലായാൽ ഓസ്‌കാർ നിയമം പഴയതു പോലെ തുടരുമെന്നും സംഘാടകർ പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, അവാര്‍ഡിന് പരിഗണിക്കുന്ന വിവിധ വിഭാഗങ്ങളെ ഏകീകരിക്കാനും അക്കാദമി തീരുമാനമെടുത്തിട്ടുണ്ട്. മികച്ച സൗണ്ട് എഡിറ്റിങ്ങ്, മികച്ച ശബ്‌ദ മിശ്രണം എന്നിവയെ ഇനി ഒറ്റ വിഭാഗമാക്കി പരിഗണിക്കുമെന്നാണ് അറിയിപ്പ്. സിനിമയിലെ സംഗീതത്തിലും ഇന്‍റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലും സംഘാടകർ പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 21നാണ് 93-ാമത് ഓസ്‌കർ പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്.